Friday
22 Feb 2019

അവാര്‍ഡ് ഏറ്റുവാങ്ങി സഖാവ് വഴിത്തലയുടെ കൊച്ചുമകളും

By: Web Desk | Saturday 23 June 2018 10:21 PM IST

തൊടുപുഴ:വഴിത്തല ഭാസക്കരന്റെ അനുസ്മരണദിനത്തോടനുബന്ധിച്ച് എസ് എസ് എല്‍
സി,പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പാര്‍ട്ടി അംഗങ്ങളുടെയും തൊഴിലാളികളുടെയും മക്കളില്‍ സഖാവ് വഴിത്തലയുടെ കൊച്ചുമോളും.
വഴിത്തലയുടെ മകളായ സിന്ദുവിന്റെയും സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ
സലിംകുമാറിന്റെയും മകളായ ലക്ഷ്മിപ്രിയയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ക്യാഷ് അവാര്‍ഡും ട്രോഫിയും മുല്ലക്കര രത്‌നാകരന്‍ സമ്മാനിച്ചു. കുമാരമംഗലം എം കെ എന്‍ എം എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായായിരുന്നു ലക്ഷ്മിപ്രിയ.