
തോട്ടം മേഖലയിലെ തൊഴിലാളി വർഗ്ഗത്തിന്റെ ആവേശമായിരുന്ന നേതാവായിരുന്നു അന്തരിച്ച വാഴൂർ സോമനെന്ന് എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അനുസ്മരിച്ചു. കേരള സംസ്ഥാന വെയർ ഹൗസിങ് കോർപ്പറേഷൻ എംപ്ലോയീസ് ഓർഗനൈസേഷൻ (എഐടിയുസി) സംഘടിപ്പിച്ച വാഴൂർ സോമൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ സോമൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തൊഴിലാളി പ്രസ്ഥാനത്തെയും വളർത്തിയെടുക്കുന്നതിലും രാജ്യം നേരിട്ട പൊതുവിഷയങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച നേതാവായിരുന്നു. സഖാവിന്റെ അവസാന ഇടപെടലും റവന്യൂ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തോട്ടം മേഖലയിലെ ജനങ്ങളും തൊഴിലാളികളും നേരിടുന്ന വിഷയം പരിഹരിക്കണമെന്നതായിരുന്നു.
വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ എന്ന ചുമതല വാഴൂർ സോമൻ ഏറ്റെടുക്കുബോൾ 25 കോടി നഷ്ടത്തിലായിരുന്നു. എന്നാൽ ഒരു ഭരണാധികാരി എന്ന നിലയിൽ നടത്തിയ ക്രിയാത്മകമായ ഇടപെടലിലൂടെ സ്ഥാപനത്തെ 15 കോടിയോളം രൂപയുടെ ലാഭത്തിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പീരുമേടിന്റെ എംഎൽഎ എന്ന നിലയിലും മണ്ഡലത്തിന്റെ വികസനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ അഭിമാനത്തിന് വക നൽകുന്നതാണെന്നും അദ്ദേഹം അനുസ്മരിച്ചു. യോഗത്തിൽ എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, ഓർഗനൈസേഷൻ സെക്രട്ടറി രാജേഷ് എം എസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പാത്തു മുത്ത് സുഹ്റ അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.