Web Desk

തൃശൂർ

May 04, 2021, 2:53 pm

കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു

Janayugom Online

കഥാകൃത്ത് വി ബി ജ്യോതിരാജ്‌ (60) അന്തരിച്ചു. മണത്തല ബേബി റോഡിലെ വസതിയിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്ന് നടക്കും. ‌ മാതൃഭൂമി വാരിക സംസഥാന തലത്തിൽ നടത്തിയ ചെറുകഥാ മത്സരത്തിലെ വിജയിയായിരുന്നു. 70കളിലും 80 കളിലും മികച്ച ചെറുകഥകൾ ആനുകാലികങ്ങളിൽ എഴുതി.

ചാവക്കാട് മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വികെ ബാലന്റെ മകനാണ്. ദേശാഭിമാനി വാരാന്തപ്പതിപ്പിൽ അഛനെ കുറിച്ച് എഴുതിയ കുറിപ്പാണ് ഒടുവിലായി പ്രസിദ്ധീകരിക്കപ്പെട്ടത്.അഛന്റെ കെെപിടിച്ച് തൃശൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിലും ‘നവജീവൻ ’ ഓഫീസിലും പോയതിൻ്റെ ഹൃദ്യമായ ഓർമ്മകളായിരുന്നു ആ ലേഖനം.

Eng­lish sum­ma­ry: VB Jyothiraj passed away

You may also like this video: