15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 15, 2025
January 15, 2025
January 14, 2025
January 9, 2025
January 9, 2025
January 8, 2025
January 1, 2025
January 1, 2025
December 27, 2024
December 24, 2024

വി സി നിയമനം; കോടതി പരിഗണനയിലുള്ള വിഷയത്തില്‍ മാധ്യമങ്ങള്‍ ഇടപെടരുതെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
December 13, 2021 12:19 pm

കണ്ണൂര്‍ സര്‍വ്വകലാശാല വി സി പുനര്‍ നിയമന വിഷയത്തില്‍ മാധ്യമങ്ങളുടെ ഇടപെടലിനെതിരെ ഹൈക്കോടതി. വി സി പുനര്‍നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി പരിഗണനയിലിരിക്കെയാണ് മാധ്യമങ്ങളുടെ അഭിപ്രായ പ്രകടനം ഉചിതമല്ലെന്ന് ജസ്റ്റിസ് അമിത് റാവല്‍ ചൂണ്ടിക്കാട്ടി. പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കണ്ണുർ യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിയത്. 

വി സിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് അമിത് റാവൽ പരിഗണിച്ചത്. യൂണിവേഴ്സിറ്റി ചട്ടങ്ങൾക്കും യുജിസി മാനദണ്ഡങ്ങൾക്കും വിരുദ്ധമാണ് നിയമനെന്നാണ് ഹര്‍ജിയില്‍ ആരോപണം. എന്നാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജിയാണ് പരിഗണിക്കേണ്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സര്‍വ്വകലാശാലയില്‍ പുതിയ നിയമനമല്ല, പുനല്‍ നിയമനമാണ് നടന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 

ENGLISH SUMMARY:VC appoint­ment; The High Court has direct­ed the media not to inter­fere in the mat­ter before the court
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.