മതരാഷ്ടവാദികളായ ജമാഅത്തെ ഇസ്ലാമിയെ അകമഴിഞ്ഞ് ന്യായീകരിച്ചും യുഡിഎഫുമായുള്ള മുന്നണി ബന്ധത്തെ തുറന്നു സമ്മതിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ജമാഅത്തെ ഇസ്ലാമി വർഗീയശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്ന് സതീശൻ പറഞ്ഞു. യുഡിഎഫ് പിന്തുണ സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ല.
നിരുപാധിക പിന്തുണ ജമാഅത്തെ ഇസ്ലാമി നൽകിയിട്ടുണ്ടെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്നും സതീശൻ തുറന്നുസമ്മതിച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് അവർ ഈ നിലപാടെടുത്തത്. ജമാഅത്തെ ഇസ്ലാമി വർഗീയശക്തികളാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലല്ലോ. മതരാഷ്ട്രവാദം അവർ ഇപ്പോൾ ഉന്നയിക്കുന്നില്ല സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയകക്ഷിയായ വെൽഫെയർ പാർടി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണപിന്തുണ പ്രഖ്യാപിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് സഹകരിക്കാവുന്ന കക്ഷിയായി മുന്നണിയോഗങ്ങളിലും പ്രവർത്തനങ്ങളിലും പങ്കാളിയാക്കും. പഞ്ചായത്ത്–-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷിക്ക് തുല്യപരിഗണനയിൽ സീറ്റും നൽകും. സതീശന്‍ അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.