November 27, 2022 Sunday

Related news

November 21, 2022
November 16, 2022
November 15, 2022
October 1, 2022
June 25, 2022
January 26, 2022
September 5, 2021
August 29, 2021
August 25, 2021
August 25, 2021

പരാതികൾ പരിഹരിക്കുമെന്ന് വി ഡി സതീശൻ ; അപമാനിച്ചതിൽ അമർഷം രേഖപ്പെടുത്തി ചെന്നിത്തല

സ്വന്തം ലേഖകൻ
ആലപ്പുഴ
September 5, 2021 7:56 pm

കെപിസിസി പുനഃസംഘടനയിൽ പരാതികൾ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഉറപ്പ്. ഇന്നലെ ഇരുവരുമായി നടത്തിയ ചർച്ചയിൽ ഗ്രൂപ്പ് ഭേദമന്യേ മുതിർന്ന നേതാക്കളെ കെ പി സി സി നേതൃത്വം അപമാനിച്ചെന്ന് ചെന്നിത്തല സതീശനോട് പറഞ്ഞു. 5 ഡിസിസി പ്രസിഡന്റുമാർ ഉണ്ടായിരുന്ന ഐ ഗ്രൂപ്പിന് ആലപ്പുഴ ജില്ലയിൽ മാത്രം പ്രസിഡന്റ് സ്ഥാനം നൽകി ഒതുക്കിയതിലുള്ള അമർഷവും ചെന്നിത്തല ചെന്നിത്തല മറച്ചുവെച്ചില്ല. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും വർക്കിംഗ് പ്രസിഡന്റ് ടി സിദ്ധിക്കും തന്നെയും ഉമ്മൻചാണ്ടിയെയും അപമാനിച്ചതിനെയും ചെന്നിത്തല വിമർശിച്ചു.

 


ഇതുംകൂടി വായിക്കു: കെപിസിസി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ചെന്നിത്തല; അനുനയിപ്പിക്കാൻ വി ഡി സതീശൻ


 

മാതൃക കാണിക്കേണ്ടത് നേതാക്കളാണെന്ന് ചർച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തുന്നതിൽ ഈഗോ പ്രശ്നങ്ങളില്ല. അപമാനിച്ചതായി പരിഭവം ഉണ്ടെങ്കിൽ പരിഹരിക്കാനാണ് എത്തിയത്.സംഘടനയിൽ പ്രശ്നങ്ങൾ ഉണ്ട്. ഇരുട്ട് കൊണ്ട് ഓട്ട അടക്കാൻ പറ്റില്ല. നേതാക്കളുമായുള്ള ആശയ വിനിമയത്തിൽ പ്രശ്നങ്ങൾ ഉണ്ടായി. എല്ലാവരുമായി ചേർന്ന് പോകണമെന്നാണ് ഹൈക്കമാന്റിന്റെ നിർദേശമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കൂടുതൽ ചർച്ചകൾ ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
eng­lish summary;VD Satheesan has assured Ramesh Chen­nitha­la that com­plaints will be resolved in the KPCC reorganization
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.