September 22, 2023 Friday

Related news

September 22, 2023
September 22, 2023
September 20, 2023
September 20, 2023
September 17, 2023
September 17, 2023
September 17, 2023
September 16, 2023
September 14, 2023
September 13, 2023

കോണ്‍ഗ്രസിലെ തന്‍റെ നേതാക്കളാണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നതെന്ന് വി ഡി സതീശന്‍

Janayugom Webdesk
തിരുവനന്തപുരം
June 10, 2023 1:16 pm

കോണ്‍ഗ്രസിലെ തന്‍റെ നേതാക്കളെയാണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐ(എം) ഗൂഡാലോചന നടത്തിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.പുന സംഘടന നടത്തിയത് ജനാധിപത്യപരമായി. തന്റേതായി ഒരു ബ്‌ളോക്ക് അധ്യക്ഷനെയും വച്ചിട്ടില്ലന്നം അദ്ദേഹം പറഞ്ഞു.

ഇന്നലെ മുതിര്‍ന്ന നേതാക്കളായ എം എം ഹസന്‍, രമേശ് ചെന്നിത്തല, ബെന്നിബഹ്നാന്‍, എം കെ രാഘവന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് രഹസ്യയോഗം കൂടുകയും കോണ്‍ഗ്രസ് ബ്‌ളോക്ക് അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ വി ഡി സതീശനെതിരെ ആഞ്ഞടിക്കുകയും ഉണ്ടായി. ഇതിന് മറുപടിയാണ് അദ്ദേഹം ഇന്ന് കൊച്ചിയില്‍ പറഞ്ഞത്.ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധന നടത്തണം. താന്‍ സ്വന്തം നിലക്ക് ആരെയും നിയമിച്ചിട്ടില്ല.

വരുന്ന ലോക്‌സഭാ തിരിഞ്ഞെടുപ്പ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയൊരു യുദ്ധമാണ്. അതിനെ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനാണ് പുനസംഘടന. അത് കൊണ്ട് തന്നെ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുന്ന ഒന്നും ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും സതീശന്‍ പറഞ്ഞു.

ആരുമായും വഴിക്കിടാന്‍ താനില്ല. അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ വി ഡി സതീശനെതിരെ ആഞ്ഞടിക്കുകയും ഉണ്ടായി. ഇപ്പോള്‍ ഗ്രൂപ്പ് യോഗം നടക്കുന്നത് പോലും വാര്‍ത്തയാണ്. ഞങ്ങള്‍ എല്ലാവരും പണ്ട് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ കഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമായി പാര്‍ട്ടിയാണ് ആദ്യം.അത് കഴിഞ്ഞുമതി ഗ്രൂപ്പ് എന്നാണ് ഇപ്പോള്‍ വിശ്വസിക്കുന്നത്.

Eng­lish Summary:
VD Satheesan says that his lead­ers in the Con­gress are prepar­ing war against him

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.