8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 27, 2024
September 17, 2024
September 16, 2024
September 9, 2024
September 3, 2024
August 23, 2024
August 8, 2024
August 3, 2024
July 9, 2024

‘ഒന്നിച്ചൊരോണം’; വീകെയർ ഗ്ലോബൽ തിരുവോണം ആഘോഷിച്ചു

Janayugom Webdesk
അജ്മാൻ
September 17, 2024 7:00 pm

വീകെയർ ഗ്ലോബൽ ‘ഒന്നിച്ചൊരോണം‘എന്ന പേരിൽ സമുചിതമായി തിരുവോണം ആഘോഷിച്ചു. പ്രസിഡന്റ് ബൈജു ബേബിയുടെ അദ്ധ്യക്ഷതയിൽ അജ്മാൻ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ പെട്ട ഒരു കുടുംബത്തിന് വീടു നിർമ്മിച്ചു നൽകാനുള്ള വീകെയറിന്റെ തീരുമാനത്തെ എം.എൽ.എ അഭിനന്ദിച്ചു സിമി മോൾ റൈജു മുഖ്യാതിഥിയായി. ഷാർജ ഇൻകാസ് പ്രസിഡണ്ട് അബ്ദുൽ മനാഫ്, പ്രഭാകരൻ പയ്യന്നൂർ,റോബി യോഹന്നാൻ,വീകെയർ സെക്രട്ടറി റോബിൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

 

ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിംഗ് ജനറൽ സെക്രട്ടറി ജിബി ബേബി ചടങ്ങിൽ സംബന്ധിച്ചു.പ്രോഗ്രാം കൺവീനർ ഋതുൽ കുമാർ സ്വാഗതവും ട്രഷറർ മാത്യൂസ് ജോർജ് നന്ദിയും പറഞ്ഞു. വിഭവ സമൃദ്ധമായ ഓണ സദ്യക്കു പുറമേ ഘോഷയാത്ര,മഹാബലി എഴുന്നള്ളത്ത്,ചെണ്ടമേളം,നാടൻ പാട്ട്,വിവിധ നാടൻ കലാരൂപങ്ങൾ,കുട്ടികളുടെ കലാപരിപാടികൾ,ഗാനമേള എന്നിവ തിരുവോണാഘോങ്ങൾക്ക് നിറപ്പകിട്ടേകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.