July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

കരുണാകരനെതിരെ ഒളിയമ്പ്; ചെന്നിത്തലയ്ക്കെതിരെ നേരമ്പ്

Janayugom Webdesk
January 31, 2021

കോൺഗ്രസിലെ എ വിഭാഗം നേതാവ് എ കെ ആന്റണി ആരംഭിച്ച വീക്ഷണം പത്രം മറ്റ് ഗ്രൂപ്പിലെ നേതാക്കൾക്കെതിരെ മുൻപും ഒളിയമ്പുകൾ എയ്തിട്ടുണ്ട്.കോൺഗ്രസ് മുഖ്യമന്ത്രിയായ കെ കരുണാകരൻ രാജിവെക്കണമെന്ന് അന്നത്തെ വീക്ഷണം എഡിറ്റർ സി പി ശ്രീധരൻ എഡിറ്റോറിയൽ എഴുതിയത് ഏറെ വിവാദമായിരുന്നു.അന്ന് കരുണാകരൻ രാജിവെച്ചെങ്കിലും കല്ലച്ചിൽ അടിച്ചിരുന്ന പത്രം ഓഫ്സെറ്റിൽ അടിക്കാനുള്ള ഏർപ്പാട് കൂടി ചെയ്ത ശേഷമാണ് വീക്ഷണം രൂപം മാറിയത്,കൊച്ചിയിലെ പ്രസ്സും സ്ഥലവും യൂക്കോ ബാങ്ക് ജപ്തി ചെയ്യാൻ നടപടി ആരഭിച്ചപ്പോൾ പണമടച്ചു സ്ഥലം കോൺഗ്രസിന്റെ പേരിൽ ആക്കിയത് അന്നത്തെ കെ പി സി സി പ്രസിഡണ്ടായ കെ മുരളീധരനാണ്,എന്നാൽ മുരളി കോൺഗ്രസ് വീട്ടപ്പോൾ എ വിഭാഗം പത്രത്തിൽ പിടിമുറുക്കി.

.ഇപ്പോൾ രമേശ് ചെന്നിത്തലയുടെ നേതൃത്വം പോരെന്നും,ഉമ്മൻചാണ്ടി നേതൃത്വത്തിൽ വരണമെന്നും ഹൈക്കമാൻഡ് അടക്കം തീരുമാനിച്ച സമയത്താണ് വീക്ഷണം രമേശിൻറെ യാത്രയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നത്.എ വിഭാഗത്തിലെ പി ടി തോമസ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് എ വിഭാഗത്തിലെ ജെയ്സൺ ജോസഫാണ് ഇപ്പോൾ വീക്ഷണം എം ഡി.ഐ വിഭാഗത്തിൽ പെട്ട ജീവനക്കാരെ പുകച്ചു പുറത്തുചാടിച്ചുവെന്ന ആരോപണം നിലനിൽക്കുമ്പോൾ കെ വി തോമസിനെ എം ഡി ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തെങ്കിലും തോമസ് പദവി ഏറ്റെടുക്കാൻ തയ്യാറായില്ല.ജീവനക്കാർക്ക് ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയും നൽകാനുള്ളത് കൊണ്ട് ബാധ്യതകൾ തീർത്തുകൊടുത്താൽ ക്ളീൻ സ്ലേറ്റിൽ തുടങ്ങാമെന്ന് കെ വി തോമസ് പറയുമ്പോൾ എ ഗ്രൂപ്പിന് പത്രം കൈയ്യിൽ ഒതുക്കാനുള്ള നീക്കം കൂടിയാണ് ചെന്നിത്തലയ്ക്കുള്ള ആദരാഞ്ജലി എന്നാണ് കോൺഗ്രസിനുള്ളിലെ സംസാരം.

ENGLISH SUMMARY: veek­shanam paper against chen­nitha­la’s ker­ala yathra

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.