26 May 2024, Sunday

Related news

May 24, 2024
May 23, 2024
May 21, 2024
May 18, 2024
May 8, 2024
April 19, 2024
April 5, 2024
March 10, 2024
March 3, 2024
March 2, 2024

നിപയിൽ ആശ്വാസം; ഇതുവരെയുള്ള പരിശോധന ഫലങ്ങൾ നെഗറ്റീവ്

Janayugom Webdesk
September 11, 2021 1:31 pm

നിപയിൽ സംസ്ഥാനത്തിന് ആശങ്കയകലുന്നു. ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

94 പേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടത്തിയിരുന്നു എന്നാൽ ഇവർക്കാർക്കും തന്നെ നിപ ബാധിതനുമായി സമ്പർക്കമില്ലെന്ന് കണ്ടെത്തിയിരുന്നു. കണ്ടെയ്ൻമെന്റ് സോണിലെ വീടുകൾ കേന്ദ്രികരിച്ചുകൊണ്ട് വിവര ശേഖരണം പൂർത്തിയായെന്നും 21 ദിവസം ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, നിപ രോഗ വ്യാപനം നിലവിലെ സാഹചര്യത്തിൽ നിയന്ത്രണ വിധേയമാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സമ്പർക്കപട്ടികയിൽ പോസിറ്റീവ് കേസുകൾ ഇല്ലാത്തത് ആശ്വാസം നൽകുന്നുവെന്നും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത് മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. നിപ പ്രതിരോധ പ്രവർത്തനത്തിൽ അയവ് വരുത്താതെയുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
eng­lish summary;veena george on Nipah virus
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.