June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

13ാം വയസിൽ വീരപ്പന്റെ അനുയായി ആയ സ്റ്റെല്ലാമേരി 27 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം പിടിയിലായത് ഇങ്ങനെ

By Janayugom Webdesk
February 3, 2020

മൂന്ന് ദശകത്തിലേറെ ദക്ഷിണേന്ത്യയിലെ കാടുകളെ വിറപ്പിച്ച വനംകൊള്ളക്കാരൻ വീരപ്പന്റെ അനുയായി സ്റ്റെല്ല മേരി പിടിയിൽ. 13ാം വയസിൽ കാടുകയറിയ കൊല്ലേഗൽ നല്ലൂർ മാറത്തല്ലി സ്വദേശിനി സ്റ്റെല്ല മേരി 27 വർഷങ്ങൾക്കിപ്പുറമാണ് പൊലീസ് പിടിയിലാകുന്നത്. ചാമരാജനഗർ എസ്പി എച്ച്.ഡി ആനന്ദകുമാറാണ് നാൽപതുകാരിയായ സ്റ്റെല്ല പിടിയിലായ വിവരരം പുറത്ത് വിട്ടത്. 2003 ഓഗസ്റ്റിൽ വനം പട്രോളിങ്ങിനിടെ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലും രാമപുര പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലും പാലാർ ബോംബ് സ്ഫോടന കേസിലും സ്റ്റെല്ല പ്രതിപട്ടികയിൽ ഉൾപ്പെട്ടിരുന്നു. പാലാർ കേസിൽ ഭീകര–വിധ്വംസക പ്രവർത്തന വിരുദ്ധ നിയമ (ടാഡ) പ്രകാരമാണ് കേസ്.  ആദ്യഭർത്താവ് വെള്ളായൻ അസുഖം ബാധിച്ചു മരിച്ചതിനെ തുടർന്ന് വേലുസ്വാമി എന്നൊരാളെ വിവാഹം കഴിച്ച് കൊല്ലേഗലിലെ ജാഗേരിയിൽ ആറേക്കർ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്തു വരികയായിരുന്നു. കരിമ്പുകൃഷിയായിരുന്നതിനാൽ ഇടയ്ക്ക് ആനയിറങ്ങുന്ന പ്രശ്നമുണ്ടായിരുന്നു. അവയ്ക്കു നേരെ വെടിയുതിർത്ത് വിരട്ടിയോടിക്കുന്നതായിരുന്നു സ്റ്റെല്ലയുടെ പതിവ്. അടുത്തിടെ വെടിവയ്പിൽ കരിമ്പിൻ പാടത്ത് തീ പടർന്നു. ഇതണയ്ക്കാൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വെടിയുണ്ടയിൽ നിന്നാണു തീപടർന്നതെന്നു മനസ്സിലാക്കിയത്. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം എങ്ങനെ സ്റ്റെല്ലയ്ക്കു ലഭിച്ചുവെന്നു ചോദിച്ചപ്പോൾ വീരപ്പനുമായുള്ള ബന്ധം അവർ വെളിപ്പെടുത്തുകയും ചെയ്തു.

കര്‍ണാടക‑കേരള-തമിഴ്‌നാടന്‍ വനങ്ങള്‍ അടക്കിഭരിച്ച വീരപ്പന്‍, തന്റെ 30 വര്‍ഷത്തോളം നിണ്ടുനിന്ന കുറ്റകൃത്യജീവിതത്തിനൊടുവിൽ പോലീസ് വെടിയേറ്റ് 2004‑ൽ കൊല്ലപ്പെട്ടു. 2004 ഒക്ടോബർ 18നാണ് വീരപ്പനെ സത്യമംഗലം കാട്ടിനടുത്തുള്ള പ്രദേശത്തു തമിഴ്നാട് ദൗത്യസേന വെടിവച്ചു കൊന്നത്. മൂന്നു ദശകത്തിലേറെ ദക്ഷിണേന്ത്യയിലെ കാടുകളെ വിറപ്പിച്ച വീരപ്പന്‍ യുഗത്തിന്റെ അവസാനമായിരുന്നു അത്. സംഘത്തിലെ ഭൂരിഭാഗം പേരും ദൌത്യസേനയുടെ പിടിയിലായതും പലവിധരോഗങ്ങളാല്‍ വീരപ്പന്‍ വലഞ്ഞതും അവസാനകാലത്ത് വീരപ്പനെ ഒറ്റപ്പെടുത്തി. കര്‍ണാടക മുന്‍ മന്ത്രി എച്ച്. നാഗപ്പ വീരപ്പന്റെ കസ്റ്റഡിയില്‍ മരിച്ചതിനെതുടര്‍ന്നു വീരപ്പനെ എങ്ങനെയും പിടികൂടാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു കര്‍ണാടക, തമിഴ്നാട് ദൌത്യസേനകള്‍. എന്നാല്‍, വീരപ്പന്റെ മരണം സംഭവിച്ച അഭ്യൂഹങ്ങള്‍ അവസാനിച്ചതേയില്ല. വിരപ്പന്‍ ആത്മഹത്യ ചെയ്തതാണെന്നും, സേന ചതിവില്‍ കൊലപ്പെടുത്തിയതാണെന്നുമൊക്കെയായി വാദങ്ങള്‍.

ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഏകദേശം 124 വ്യക്തികളെ വീരപ്പൻ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു. ഇവരിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും. ഇതിനു പിന്നാലെ 200-ഓളം ആനകളെകൊന്ന് ആനക്കൊമ്പ് ഊരിയതിനും $2,600,000 ഡോളർ വിലവരുന്ന ആനക്കൊമ്പ് അനധികൃതമഅയി കടത്തിയതിനും 10,000 ടൺ ചന്ദനത്തടി മുറിച്ചു കടത്തിയതിനും ($22,000,000 ഡോളർ വിലമതിക്കുന്നു) വീരപ്പന്റെ പേരിൽ കേസുകൾ നിലനിന്നു. വീരപ്പനെ പിടികൂടാൻ പത്തുവർഷത്തെ കാലയളവിൽ സർക്കാർ ഏകദേശം 2,000,000,000 രൂപ (വർഷം തോറും 200,000,00) ചിലവഴിച്ചു. കന്നഡ ചലച്ചിത്ര നടനായ രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയാണ് 2000 ജൂലൈ 30 ന് വീരപ്പന്‍ നാടിളക്കിയത്. 100 ദിവസത്തിന് ശേഷമാണ് വീരപ്പന്‍ രാജ്കുമാറിനെ വിട്ടയച്ചത്. 100 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ്‌ പുറത്തുപ്രചരിച്ചിട്ടുള്ള കഥകള്‍.

 

Eng­lish Sum­ma­ry: Veer­ap­pan­n’s adher­ent arrest­ed in karnataka

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.