August 9, 2022 Tuesday

Related news

August 1, 2022
July 25, 2022
July 22, 2022
July 14, 2022
July 4, 2022
July 4, 2022
July 3, 2022
July 3, 2022
June 11, 2022
May 30, 2022

പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു

Janayugom Webdesk
December 13, 2019 3:58 pm
മാനന്തവാടി:കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എം ടി ഡി എം ഹയർസെക്കണ്ടറി സ്കൂൾ നാഷനൽ സർവീസ് സ്കീമുമായി സഹകരിച്ച് മൾച്ചിംഗ് ഡ്രിപ്പ് ഇറിഗേഷൻ സംവിധാനമൊരുക്കി ഇൻസ്റ്റിറ്റ്യൂഷണൽ കൾട്ടിവേഷൻ  സ്കീം പ്രകാരം അര ഏക്കർ സ്ഥലത്ത് നടപ്പിലാക്കുന്ന പച്ചക്കറി കൃഷി വയനാട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ എലിസബത്ത് പുന്നൂസ്  ഉദ്ഘാടനം ചെയ്തു . പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഡ്രിപ്പ് ഇറിഗേഷൻ  സംവിധാനത്തിന്റെ ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂനത്ത് നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് അനിൽകുമാർ അദ്യക്ഷനായിരുന്നു.
കൃഷി അസിസ്റ്റന്റ് കൃഷിഡയക്ടർ സി ഗുണശേഖരൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ മുഹമ്മദ് ഷഫീഖ് പദ്ധതി വിശദ്ദീകരിച്ചു. എൻ എസ് എസ് യൂണിറ്റിന്റെ ഗ്രാമീണ ഹരിതവൽക്കരണ പരിപാടി “മുറ്റത്തൊരു മധുരം” പദ്ധതി എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ ഉദ്ഘാടനം ചെയ്തു. സിബി ജോസഫ്, സാജിദ് വി.കെ , അനൂപ് ജോർജ് അഖിൽ ജോയി, അജന്യ സി റെജി, യധുദേവ് പ്രഭാകർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ വി ജെ അബ്രഹാം സ്വാഗതവും പ്രോഗ്രാം ഓഫീസർ സനു പി എസ് നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.