23 April 2024, Tuesday

Related news

January 26, 2024
January 20, 2024
January 19, 2024
November 21, 2023
August 24, 2023
August 20, 2023
August 11, 2023
August 10, 2023
August 2, 2023
July 8, 2023

സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനം രണ്ടര ഇരട്ടിയായി

Janayugom Webdesk
തിരുവനന്തപുരം
October 8, 2021 10:53 pm

കഴിഞ്ഞ അ‍ഞ്ചുവര്‍ഷം കൊണ്ട് പച്ചക്കറി ഉല്പാദനം രണ്ടര ഇരട്ടിയോളമായി വര്‍ധിച്ചുവെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയെ അറിയിച്ചു. 2020–21 വര്‍ഷത്തില്‍ സംസ്ഥാനത്തെ പച്ചക്കറി കൃഷിയുടെ വിസ്തൃതി 1.02 ലക്ഷം ഹെക്ടറായി വ്യാപിപ്പിക്കാനും ഉല്പാദനം 15.7 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കാനും സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

2016–17 വര്‍ഷത്തില്‍ 0.5289 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുകയും 7.25 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്പാദിപ്പിക്കാനും സാധിച്ചു. 2017–18 ല്‍ അത് 0.69047 ഹെക്ടറായി ഉയര്‍ത്താനും 10.01 ലക്ഷം മെട്രിക് ടണ്‍ ഉല്പാദിപ്പിക്കുവാനും കഴിഞ്ഞു. 2018–19 ല്‍ ഉല്പാദനം 12.12 ലക്ഷം മെട്രിക് ടണ്ണായും 2019–20 ല്‍ 14.93 ലക്ഷം മെട്രിക് ടണ്ണായും ഉയര്‍ത്തിയെന്നും മന്ത്രി പറഞ്ഞു.

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ കഴിഞ്ഞ ഓണക്കാലത്ത് 24,000 ഹെക്ടറില്‍ വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും 3.7 ലക്ഷം ടണ്‍ സുരക്ഷിത പച്ചക്കറി ഉല്പാദിപ്പിക്കാനും സാധിച്ചു. ഇതിലൂടെ ഓണക്കാലത്ത് പച്ചക്കറിക്കായി അയല്‍ സംസ്ഥാനങ്ങളെ പൂര്‍ണമായും ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടായതായും മന്ത്രി പറഞ്ഞു. 

eng­lish summary:Vegetable pro­duc­tion in the state has doubled
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.