ലോക് ഡൗണ്‍ കാലയളവില്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് കൈതാങ്ങായി നേന്ത്രപ്പഴം, പൈനാപ്പിള്‍,പച്ചക്കറി ചലഞ്ചിന് നെടുങ്കണ്ടത്ത് തുടക്കമായി. ജിവനി സഞ്ജീവിനി പദ്ധതിയുടെ ഭാഗമായാണ് ചലഞ്ച് നെടുങ്കണ്ടത്ത് തുടക്കം കുറിച്ചിരിക്കുന്നത്. നെടുങ്കണ്ടം ബ്ലോക്കിന്റെ കീഴിലുള്ള 26 ക്ലസ്റ്ററുകളിലെ കര്‍ഷിക ഉല്‍പ്പന്നങ്ങളാണ് ഈ പദ്ധതിവഴി തിരുവനന്തപുരത്തേയ്ക്ക് കയറ്റി അയക്കുന്നത്. നെടുങ്കണ്ടം ബ്ലോക്ക് ലെവല്‍ ഫേഡറേറ്റഡ് ഓര്‍ഗനൈസേഷനില്‍ നിന്നും കയറിപ്പോകുന്ന സാധനങ്ങള്‍ തിരുവനന്തപുരം ജില്ലയിലെ ആനാട്, പാനവൂര് എന്നി ക്യഷിഭവനുകള്‍ സാധനങ്ങള്‍ വാങ്ങും. അവിടുന്ന് ആവശ്യമായ സാധനങ്ങള്‍ ഇവിടേയ്ക്കും കൊണ്ടുവരും. ഇത്തരത്തില്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാനുള്ള മാര്‍ക്കറ്റുകള്‍ കണ്ടെത്തിയാണ് ചെയ്യുന്നത്.
നെടുങ്കണ്ടം ബ്ലേ്ാക്ക് പഞ്ചായത്തിന് കീഴിലെ നെടുങ്കണ്ടം, രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, സേനാപതി, ഉടുമ്പന്‍ചോല, കരുണാപുരം, പാമ്പാടുംപാറ എന്നി പഞ്ചായത്തുകളിലെ വിവിധ ക്ലസ്റ്ററുകളിലെ കര്‍ഷകര്‍ക്കാണ് ഈ ചലഞ്ചിന്റെ പ്രയോജനം ലഭിക്കുക. തിരുവന്തനപുരതോയ്ക്ക് 2000 കിലോ എത്തവാഴകുലകളും, പാവക്ക, പയര്‍, കുമ്പളം, മത്തന്‍ തുടങ്ങിയ 200 കിലോ പച്ചക്കറികളുമാണ് ഇന്നലെ നെടുങ്കണ്ടം ബ്ലോക്ക് തല ഫെഡറേറ്റഡ് മാര്‍ക്കറ്റില്‍ നിന്ന് കയറ്റി അയച്ചത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തോമസ് തെക്കേല്‍ ചലഞ്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നെടുങ്കണ്ടം ബിഎല്എഫ്ഓ പ്രസിഡന്റ് ജെസികുര്യന് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദികരണം നെടുങ്കണ്ടം ക്യഷിവകുപ്പ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ കെ. രജ്ഞിത് രാജ് നിര്‍വ്വഹിച്ചു.ക്യഷിവകുപ്പ് ഉദ്യേഗസ്ഥന്മാര്, ബിഎല്എഫ്ഓ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.