March 26, 2023 Sunday

വാഹന ക്രമീകരണം ഒഴിവാക്കി; സ്വകാര്യ ഓഫീസുകൾക്ക് പ്രവർത്തിക്കാം

Janayugom Webdesk
 തിരുവനന്തപുരം:
May 5, 2020 9:27 pm

സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക ക്രമീകരണം ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വടക്കൻ മേഖലയിൽ നിർമ്മാണത്തിന് ചെങ്കല്ല് ആവശ്യമായ സാഹചര്യത്തിൽ ഇത് വെട്ടുന്നതിനുള്ള നിയന്ത്രണം ഈ ഘട്ടത്തിൽ ഒഴിവാക്കി. കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ സ്വകാര്യ ഓഫീസുകൾ നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാം. നിശ്ചിത ജീവനക്കാരെ മാത്രമേ ഒരു ദിവസം ജോലിക്ക് നിയോഗിക്കാവൂ. സംസ്ഥാനത്ത് വീട് നിർമ്മാണം ഉൾപ്പെടെയുള്ള സ്വകാര്യ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുടങ്ങിയ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ടവർ അനുവാദം നൽകും. നിർമ്മാണ സാമഗ്രികൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. നിർമ്മാണത്തിന് കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമാണ് തടസമുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:Vehi­cle adjust­ment omit­ted; Pri­vate offices can work

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.