13 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 12, 2024
September 11, 2024
September 9, 2024
September 8, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
September 4, 2024

കൻവാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ച് അപകടം: ഒമ്പതു തീര്‍ത്ഥാടകര്‍ മ രിച്ചു

Janayugom Webdesk
പട്ന
August 5, 2024 12:06 pm

ബിഹാറില്‍ കൻവാർ തിർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം വാഹനം ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആറുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി വൈശാലി ജില്ലയിലെ ഹാജിപുർ മേഖലയിലാണ് അപകടം. പരിക്കേവരെ ഹാജിപുരിലെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 

ജെതുയി നിസാമത്ത് ഗ്രാമത്തിൽനിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സോൻപുർ പഹ്‌ലേജ ഘട്ടിൽനിന്ന് മടങ്ങുന്നവഴി തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാവടി യാത്രികരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. 

Eng­lish Sum­ma­ry: Vehi­cle car­ry­ing Kan­war pil­grims hits elec­tric pole, acci­dent: Nine pil­grims killed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.