വാഹന നിയമ ഭേഗഗതി; കേന്ദ്ര സര്‍ക്കാരിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍

Web Desk
Posted on September 13, 2019, 9:04 am

ന്യൂഡല്‍ഹി: ഗതാഗത നിയമലംഘനത്തിന് വന്‍പിഴ ഈടാക്കാനാവില്ലെന്ന നിലപാടുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. ഗുജറാത്തിനും ഉത്തരാഖണ്ഡിനും പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങള്‍ പിഴ കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ഇതോടെ പ്രതിരോധത്തിലായ കേന്ദ്രം മാേട്ടാര്‍ വാഹന നിയമ ഭേദഗതി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണെന്നും സംസ്ഥാനങ്ങള്‍ക്ക് അതു ഭേദഗതി ചെയ്യാമെന്നും വ്യക്തമാക്കി. പ്രതിഷേധത്തില്‍ ഒറ്റപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പിഴത്തുക ഈടാക്കുകയല്ല ലക്ഷ്യമെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കലാണെന്നും പറഞ്ഞു. ഉത്തര്‍പ്രദേശ്, അസം, ത്രിപുര ബി.ജെ.പി സര്‍ക്കാറുകളും കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പഞ്ചാബ് സംസ്ഥാനങ്ങളും ഇതുവരെ നിയമം നടപ്പാക്കിയിട്ടില്ല.