മൊബൈൽ നമ്പർ ലിങ്ക് ചെയ്തോ? വാഹന ഉടമകൾക്ക് ഇതാ ഒരു മുന്നറിയിപ്പ്
Janayugom Webdesk
December 8, 2019 11:20 am
ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ വാഹൻ ഡേറ്റാബെയ്സുമായി ലിങ്ക് ചെയ്യണം. വാഹന രജിസ്ട്രേഷൻ, ഉടമസ്ഥാവകാശം എന്നീ സേവനങ്ങൾ ലഭിക്കണമെങ്കിൽ ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യണമെന്ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വാഹന ഡേറ്റാബെയ്സിൽ ഉണ്ടാവുക. 25 കോടി വാഹന രജിസ്ട്രേഷൻ റെക്കോർഡുകളാണ് മന്ത്രാലയത്തിന്റെ പക്കലുണ്ട്.
you may also like this video
നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനും, ഉടമസ്ഥാവകാശം കൈമാറാനും, രജ്സട്രേഷൻ സർട്ടിഫിക്കറ്റിലെ അഡ്രസ് മാറ്റാനുമെല്ലാം ഇനി മൊബൈൽ നമ്പർ ഡേറ്റാ ബെയ്സുമായി ബന്ധിപ്പിച്ചേ മതിയാകൂ. മുമ്പ് വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് മൊബൈൽ നമ്പർ നിർബന്ധമല്ലായിരുന്നു. എന്നാൽ 2021 ഏപ്രിൽ ഒന്ന് മുതൽവാഹനവുമായി ബന്ധപ്പെട്ട് ഏത് സേവനങ്ങൾക്കും മൊബൈൽ നമ്പർ വാഹന ഡേറ്റാബെയ്സുമായി ബന്ധിപ്പിക്കുക നിർബന്ധമാകുമെന്ന് ഗതാഗത മന്ത്രാലയം നവംബർ 29ന് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.