Web Desk

March 29, 2020, 7:07 pm

സത്യവാങ്മൂലം ഓണ്‍ലൈനില്‍: ആഴ്ചയില്‍ മൂന്ന് യാത്രകള്‍ മാത്രം

Janayugom Online

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ നിരത്തില്‍ വാഹനങ്ങളുമായി ഇറങ്ങാന്‍ കാണിക്കേണ്ട സത്യവാങ്മൂലം,വാഹന പാസ് എന്നിവ ഇനി ഓണ്‍ലൈനില്‍ ലഭ്യം.സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്,മേര് വിലാസം,വാഹനത്തിന്റെ നമ്പര്‍, സഹയാത്രികന്റെ പേര്, യാത്രപോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തിയതി, സമയം,മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം ഒപ്പ്,ഫോട്ടോ ഐഡിക്കാര്‍ഡ് ഇമേജ് എന്നിവ https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി അപ്ലോഡ് ചെയ്യാം.

അപേക്ഷ നിരസിച്ചാല്‍ ആ വിവരം മൊബൈല്‍ നമ്പറില്‍ മെസേജ് വഴി അറിയിക്കും. അപേക്ഷ അംഗീകരിച്ചാല്‍ ലിങ്ക് അപേക്ഷകന്റെ മൊബൈലിലേക്ക് വരും. ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം പരിശോധനാ സമയത്ത് കാണിക്കാം. ഓണ്‍ ലൈന്‍ വഴിയുള്ള സത്യവാങ്മൂലം ഒരാഴ്ചയില്‍ മൂന്ന് യാത്രകളാണ് അനുവദിക്കുന്നത്.

Eng­lish Sum­ma­ry: vehi­cle pass get through online

You may also like this video