ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (ആര്‍സി), പെര്‍മിറ്റ് തുടങ്ങിയ മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി നല്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കാലാവധി തീര്‍ന്ന രേഖകള്‍ ജൂണ്‍ 30ന് ശേഷം പുതുക്കിയാല്‍ മതിയാകും. കോവിഡ് 19 വീണ്ടും പടരുന്ന സാഹചര്യത്തിലാണ് നടപടി.
2020 ഫെബ്രുവരി ഒന്നിന് ശേഷം കാലഹരണപ്പെട്ടതോ അല്ലെങ്കില്‍ 2021 മാര്‍ച്ച് 31നുള്ളില്‍ കാലഹരണപ്പെടുന്നതോ ആയ ഫിറ്റ്നെസ്, പെര്‍മിറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്, മറ്റ് രേഖകള്‍ എന്നിവയുടെ സാധുത പുതുക്കാന്‍ പലയിടങ്ങളിലും ലോക്ഡൗണ്‍ മൂലം സാധ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍ അവയുടെ സാധുത നീട്ടി നല്‍കുന്നുവെന്നാണ് സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദ്ദേശത്തില്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. രേഖകള്‍ പുതുക്കാത്തതിന്റെ പേരില്‍ വാഹന ഉടമകള്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും സാഹചര്യം ഉള്‍ക്കൊണ്ടുകൊണ്ട് പൂര്‍ണമായ ഇളവ് ഇക്കാര്യത്തില്‍ അനുവദിക്കണമെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ENGLISH SUMMARY:Vehicle records in the country have been extended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.