Web Desk

February 02, 2021, 2:01 pm

വാഹനങ്ങളുടെ സ്ക്രാപ്പിംഗ് നയം ; സാധാരണക്കാരന്‍റെ വാഹനമെന്ന സ്വപ്നം പൂവണിയുമോ

Janayugom Online

കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരമന്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റില്‍ വാഹനങ്ങളുടെ സ്ക്രാപ്പിംഗ് നയം നടപ്പാക്കുമെന്ന് നേരത്തെയും സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് .അതാണ് കഴിഞ ദിവസം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബജറ്റിലും പറഞ്ഞിരിക്കുന്നത്.അന്തരീക്ഷ മലിനീകരണം കുറച്ച് പ്രകൃതി സൗഹാർദ്ദ വാഹനങ്ങൾ നിരത്തിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം. എന്നാണ് പറയുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ വലിയ ചതിയാണ് ഉള്ളതെന്നു ഈ മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടെ പറയുന്നു. തങ്ങളുടെ രഹസ്യ അജണ്ട എല്ലാ മേഖലയിലും അടിച്ചേല്‍പ്പിക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്‍റെ തന്ത്രത്തിന്‍റെ ഭാഗമായിട്ടുവേണം ഇതിനെയും കാണാന്‍.സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക 15 വര്‍ഷവും കാലാവധി നിശ്ചയിച്ചുള്ളതാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി.പഴയ വാഹനങ്ങള്‍ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളിൽ പരിശോധിക്കും. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും വാഹനങ്ങൾ പൊളിക്കുക. സ്‌ക്രാപ്പിങ്ങ് പോളിസി സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട മന്ത്രാലത്തിന് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാന്‍ വ്യക്തമാക്കി. വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനുപുറമെ, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നിര്‍ദേശം സഹായിക്കുമെന്നും ഗതാഗത മന്ത്രാലയം വിലയിരുത്തുന്നു. സ്‌ക്രാപ്പിങ്ങ് പോളിസിയിലൂടെ വാഹന വിപണിയിലെ വരുമാനം 4.5 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 

രാജ്യത്തെ കര്‍ഷകരെ സംരക്ഷിക്കാനാണെന്ന വ്യാജേന സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്താതെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍, രാജ്യത്തെ കര്‍ഷകരെ ഏറ്റവും ദോഷകരമായി ബാധിക്കുന്നതാണ്.കര്‍ഷകര്‍ക്ക് വേണ്ടാത്ത കരിനിയമങ്ങള്‍ നടപ്പാക്കേണ്ട എന്നാവശ്യപ്പെട്ടു കൊണ്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം രാജ്യത്താകമാനം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്കും, ഇടനിലക്കാര്‍ക്കും കാര്‍ഷിക മേഖലയെ അടിയറവ് വെയ്ക്കാനുള്ള സര്‍ക്കാര്‍ നയം പോലെയാണ് വാഹനങ്ങളുടെ സ്ക്രാപ്പിംഗ് നയവും, ലക്ഷ്യം സാധാരണക്കാരനെ ഉദ്ദേശിച്ചുള്ളതല്ല മറിച്ച് കോര്‍പ്പറേറ്റുകളായ വാഹനനിര്‍മ്മാതാക്കളെ പരിപോഷിപ്പിക്കാനാണ് . കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നയത്തിനെതിരെ വാഹന ഉപഭോക്താക്കള്‍ രംഗത്തു വരണം. വരും നാളുകളില്‍ രാജ്യം കാര്‍ഷിക പ്രോക്ഷോഭം പോലെ വാഹന ഉപഭോക്താക്കളുടെ പ്രക്ഷോഭവും കാണേണ്ടി വരും. സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള ഈ നയം നടപ്പായാല്‍ സാധരണക്കാരന്‍റെ സ്വന്തമായഒരു വാഹനമെന്നത് വെറും സ്വപ്നമായി മാറും .
eng­lish sum­ma­ry ; Vehi­cle scrap­ing policy
YOU MAY ALSO LIKE THIS VIDEO;