28 March 2024, Thursday

വാഹനം മോഷ്ടിച്ച് വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍പ്പന: യുവാക്കള്‍ പിടിയില്‍

Janayugom Webdesk
മലപ്പുറം
June 3, 2023 9:16 am

മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍ക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളായ ശിവകുമാര്‍ (43), ദിനേഷ് (23) എന്നിവരാണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി, മൂസക്കുട്ടി ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ നിന്നും രണ്ട് ഇരുചക്ര വാഹനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. പിടിയിലായ ശിവകുമാറിന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ആറോളം മോഷണ കേസുകള്‍ നിലവിലുണ്ട്. മൂന്നു മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തി മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപൂരിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് വ്യാജ നമ്പറുകള്‍ സംഘടിപ്പിച്ച് വില്‍ക്കുകയാണ് പതിവ്.

ചോദ്യം ചെയ്യലിനിടെ മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ പ്രേം ജിത്ത്, എസ്‌ഐ ഷിജോ, സി തങ്കച്ചന്‍, സിപിഒ സജീര്‍ മുതുകുര്‍ശ്ശി, സല്‍മാന്‍ പള്ളിയാല്‍തൊടി, ജയന്‍ അങ്ങാടിപ്പുറം, നിഖില്‍ തുവ്വൂര്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

eng­lish sum­ma­ry; Vehi­cle stolen and sold with fake num­ber plates: Youth nabbed
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.