Monday
22 Jul 2019

ബുധനാഴ്ച വാഹന പണിമുടക്ക്

By: Web Desk | Thursday 18 January 2018 5:52 PM IST


തിരുവനന്തപുരം: ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സി വാഹനങ്ങള്‍, ചരക്ക് ടാങ്കര്‍ ലോറികള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടത്തുന്നത്.