Web Desk

തിരുവനന്തപുരം

December 22, 2020, 4:53 pm

വാഹന നികുതി കുടിശ്ശിക; ഒറ്റത്തവണ തീർപ്പാക്കൽ 10 ദിവസം കൂടി

Janayugom Online

വിവിധ കാരണങ്ങളാൽ നാലു വർഷത്തിൽ കൂടുതൽ വാഹന നികുതി അടയ്ക്കാൻ കഴിയാതെ വന്നവർക്കായി കേരള സർക്കാർ നടപ്പാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ നികുതി അടയ്ക്കാൻ അവസരം ഇനി പത്തുദിവസം കൂടി മാത്രം. 2016 മാർച്ച് 31‑ന് മുൻപ് വാഹനം ഉപയോഗമില്ലാതെയോ വിറ്റിട്ടും പഴയ ഉടമയുടെ പേരിൽ ഉടമസ്ഥാവകാശം നിലനിൽക്കുകയും വാഹനത്തെക്കുറിച്ച് വിവരം ഇല്ലാതിരിക്കുകയോ ചെയ്തതും മറ്റേതെങ്കിലും തരത്തിലോ നികുതി കുടിശ്ശിക വരുത്തിയവർക്കായാണ് പദ്ധതി നടപ്പാക്കിയത്. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ആകെ കുടിശ്ശികയുടെ 30 ശതമാനവും ട്രാൻസ്പോർട്ട് ഇതരവാഹനങ്ങൾക്ക് 40 ശതമാനവും മാത്രം ഈടാക്കി ജപ്തിയടക്കമുള്ള നിയമ നടപടികളിൽനിന്ന്‌ ഒഴിവാകാനുള്ള അവസരമാണ് നൽകുന്നത്. പെരിന്തൽമണ്ണ താലൂക്കിന് കീഴിലെ ഇത്തരത്തിലുള്ള വാഹനമുടമകൾ സബ് ആർ.ടി. ഓഫീസുമായി ബന്ധപ്പെട്ട് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ജോയിന്റ് ആർടിഒ സി യു മുജീബ് അറിയിച്ചു. വിവരങ്ങൾക്ക് https://mvd.kerala.gov.in/വെബ്‌സൈറ്റിലോ 8547639053, 04933 220856 നമ്പറുകളിലോ ബന്ധപ്പെടാം.

Eng­lish Sum­ma­ry: Vehi­cle tax arrears; One-time set­tle­ment 10 days

You may like this video also