20 April 2024, Saturday

Related news

October 28, 2023
October 13, 2023
October 10, 2023
September 29, 2023
September 10, 2023
July 11, 2023
July 5, 2023
June 4, 2023
May 30, 2023
April 20, 2023

വാഹന നികുതി; സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി

Janayugom Webdesk
August 31, 2021 7:25 pm

സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള വാഹന നികുതി അടയ്‌ക്കേണ്ട സമയം നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് സമയപരിധി നീട്ടിയത്.

കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ നടപടിയെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. നികുതി അടക്കേണ്ട തീയതി ഇന്ന് അവസാനിച്ചിരുന്നു.

വാര്‍ഷിക/ ക്വാര്‍ട്ടര്‍ നികുതി അടയ്‌ക്കേണ്ട എല്ലാ വാഹന ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. നേരത്തേ വാഹന ഉടമകളുടെ ആവശ്യം പരിഗണിച്ച് നികുതി അടയ്ക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയത്.

eng­lish summary;Vehicle tax dead­line has been extend­ed to Sep­tem­ber 30
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.