September 29, 2022 Thursday

Related news

September 26, 2022
September 23, 2022
September 23, 2022
September 21, 2022
September 19, 2022
September 14, 2022
September 13, 2022
September 13, 2022
September 12, 2022
September 7, 2022

വേളത്ത് മുസ്ലീം ലീഗിലെ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി; രണ്ടു പേർക്ക് പരിക്ക്

Janayugom Webdesk
വേളം
September 10, 2020 1:26 pm

മുസ്ലീം ലീഗിലെ ഗ്രൂപ്പ് പോര് രൂക്ഷമായ വേളം പഞ്ചായത്തിൽ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. രണ്ടു പേർക്ക് പരിക്കേറ്റു.വീടിനു നേരെ അക്രമം നടത്തിയതായും പരാതിയുണ്ട്. കെ എം സി സി പ്രവർത്തകനായ വലകെട്ടിലെ എ ടി അമ്മത് ഹാജി (56), സഹോദരൻ ആലത്തോട്ടത്തിൽ അബ്ദുൾ സലാം (44) എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇവർ കുറ്റ്യാടി ഗവ: ആശുപത്രിയിൽ ചികിത്സ തേടി.

സമ്പൂർണ ലോക് ഡൗൺ ദിവസം ഗ്രാമ പഞ്ചായത്ത് ഓഫീസ് ശുചീകരണത്തിനായി എസ്ഡിപിഐ പ്രവർത്തകർക്ക് പ്രസിഡണ്ട് തുറന്നു നൽകിയതിനെ തുടർന്ന് മൂർച്ചിച്ച ഗ്രൂപ്പ് പോരാണ് പരസ്യമായ ഏറ്റുമുട്ടലിൽ കലാശിച്ചത്.പ്രസിഡണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് വന്നതോടെ പ്രസിഡണ്ട് വി കെ അബ്ദുല്ലയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ മേൽ കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. 

അവധിയിലിരിക്കെ പ്രസിഡണ്ട് ഓഫീസിലെത്തിയപ്പോൾ ഒരു വിഭാഗം ലീഗ് പ്രവർത്തകർ പ്ലക്കാർഡുമായി പ്രതിഷേധിച്ചു.കഴിഞ്ഞ ദിവസം പോലീസ് കാവലിലാണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചത്.ഇതിനിടെ ബുധനാഴ്ച രാത്രി പാർട്ടി മുഖപത്രത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായുള്ള യോഗം വലകെട്ട് ലീഗ് ഓഫീസിൽ നടക്കുന്നതിനിടയിൽ പ്രസിഡണ്ടിനെ അനുകൂലിക്കുന്ന ചില നേതാക്കൾ യോഗത്തിനെത്തിയതിനെച്ചൊല്ലി വാക്ക് തർക്കമുണ്ടായി. ഇവരെ പുറത്താക്കണമെന്ന ആവശ്യമായി ചിലർ രംഗത്തുവന്നു. 

രൂക്ഷമായ വാക് തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. സംഘർഷം തെരുവിലായതോടെ കുറ്റ്യാടിയിൽ നിന്ന് പോലീസെത്തിയാണ് നിയന്ത്രിച്ചത്.കണ്ടെയ്മെൻറ് സോണായി പ്രഖ്യാപിച്ച സ്ഥലത്താണ് ലീഗ് യോഗം നടത്തിയതും നൂറുകണക്കിന് പ്രവർത്തർ ഒത്തുകൂടി സംഘർഷത്തിൽ ഏർപ്പെട്ടതും.സംഭവവുമായി ബന്ധപ്പെട്ട് കുറ്റ്യാടി പോലീസ് കേസെടുത്തിട്ടുണ്ട്. മുസ്ലീം ലീഗിലെ ഗ്രൂപ്പ് പോര് കാരണം ഉണ്ടായ ഭരണസ്തംഭനത്തിനും കോവിഡ് പ്രതിരോധ പ്രവർത്തനം താളം തെറ്റിയതിനുമെതിരെ എ ഐ വൈ എഫ് നേതൃത്വത്തിൽ ശക്തമായ യുവജന പ്രക്ഷോഭമാണ് പഞ്ചായത്തിൽ നടന്നുവരുന്നത്. എൽ ഡി എഫ് നേതൃത്വത്തിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

ENGLISH SUMMARY:velam mus­lim league clashed; two peo­ple were injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.