വേലപ്പന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ മത്സരം; കാസര്‍കോഡ് പടന്നയ്ക്ക് വിജയം

Web Desk

പുത്തൂര്‍

Posted on October 11, 2017, 9:47 pm

കുളക്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു വരുന്ന എന്‍ വേലപ്പന്‍ മെമ്മോറിയല്‍ അഖിലകേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഇന്നലെ നടന്ന മത്സരത്തില്‍ ടിഎഫ് സി പത്തനാപുരത്തെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കാസര്‍കോഡ് പടന്ന പരാജയപ്പെടുത്തി. ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരം ഫെയ്‌സ് ഓഫ് കേരളയും കാസര്‍കോഡ് പടന്നയും തമ്മിലാണ്. എഐവൈഎഫ് ജില്ലാ സെക്രട്ടറി സി പി പ്രദീപ് ടീമംഗങ്ങളെ പരിചയപ്പെട്ടു. എഐവൈഎഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.