Janayugom Online
എം എൻ സ്മാരകത്തിൽ വെളിയം ഭാർഗവന്റെ ഛായാചിത്രത്തിൽ സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പുഷ്പാർച്ചന നടത്തുന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യൻ മൊകേരി തുടങ്ങിയവർ സമീപം

വെളിയം ഭാര്‍ഗവന്‍ ദിനം ആചരിച്ചു

Web Desk

തിരുവനന്തപുരം

Posted on September 18, 2020, 9:43 pm

കമ്മ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗവന്റെ സ്മരണ കേരളം പുതുക്കി. അദ്ദേഹത്തിന്റെ ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ അലങ്കരിച്ചും , ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ വെളിയത്തിന്റെ ഓര്‍മ്മദിനം ആചരിച്ചു.

സിപിഐ സ്റ്റേറ്റ് കൗണ്‍സില്‍ ആസ്ഥാനമായ തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. പാര്‍ട്ടി കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. പി വസന്തം, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ബാബു, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫീസ് ബ്രാഞ്ച് ഭാരവാഹികളായ യു വിക്രമന്‍, കെ പി വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വെളിയം ഭാര്‍ഗവന്റെ ജീവിത രീതിയും പ്രവര്‍ത്തന ശൈലിയും എന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാതൃകയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മര്‍ദ്ദനങ്ങളെ കൂസാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. തെറ്റ് പറ്റുമ്പോള്‍ തിരുത്താന്‍ ആശാന്‍ ഒപ്പമുണ്ടായിരുന്നു എന്നും പന്ന്യന്‍ അനുസ്മരിച്ചു.പട്ടത്ത് വെളിയത്തിന്റെ സ്മൃതി മണ്ഡപത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയ്ക്ക് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി പി ഉണ്ണികൃഷ്ണന്‍, സോളമന്‍ വെട്ടുകാട്, മണ്ഡലം സെക്രട്ടറി വട്ടിയൂര്‍കാവ് ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ENGLISH SUMMARY:veliyam bhar­ga­van day remem­bered
You may also like this video