Web Desk

കൊച്ചി

January 13, 2021, 5:38 pm

ജയസൂര്യ നായകനാകുന്ന ‘വെള്ളം’ 22ന്; കോവിഡിന് ശേഷം തീയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രം

Janayugom Online

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി ‘വെള്ളം’. ജയസൂര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.പ്രജേഷ് സെന്‍ ആണ്. ‘ക്യാപ്റ്റന്’ ശേഷം ഇരുവരും ഒന്നിച്ച ചിത്രം കൂടിയാണിത്.ഈ മാസം 22 ന് തിയേറ്ററിൽ എത്തിക്കുമെന്നാണ് സൂചന .

കണ്ണൂരിലെ കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച  ഫാമിലി എന്റര്‍ടെയ്‌നറായിരിക്കുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു.സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവരാണ് നായിക വേഷത്തില്‍ എത്തുന്നത്.

സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിന്‍സ് ഭാസ്‌കര്‍ പ്രിയങ്കഎന്നിവര്‍ക്കൊപ്പം ഇന്ദ്രന്‍സ് അതിഥി വേഷത്തിലെത്തുന്നു.  നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന് വേണ്ടി ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മിച്ചിരിക്കുന്നത്. സംഗീതം, പശ്ചാത്തലസംഗീതം ബിജിപാല്‍.വരികള്‍ ബി.കെ ഹരികൃഷ്ണന്‍, നിതീഷ് നടേരി, ഫൗസിയ അബൂബക്കര്‍.

Eng­lish summary:Vellam malay­alam movie release

You may also like this video: