മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളി നടേശനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

Web Desk

ആലപ്പുഴ

Posted on July 03, 2020, 9:32 am

എസ് എൻ ഡി ഡി നേതാവായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. വെള്ളാപ്പള്ളിയെ നേരത്തെ ചോദ്യംചെയ്യാൻ തീരുമനിച്ചിരുന്നെങ്കിലും അദ്ദേഹം ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വൈകിട്ട് നാല് മണിയ്ക്കാണ് ചോദ്യം ചെയ്യൽ. വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രണ്ടു പേരുടെയും മൊഴി പൂർണമായും രേഖപ്പെടുത്തിയ ശേഷം മാത്രമേ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നാണ് റിപ്പോർട്ട്.

മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകൻ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. മഹേശന്റെ ആത്മഹത്യാക്കുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവിൽ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പോലീസ് കേസ് കേസെടുത്തിരിക്കുന്നത്.

you may also like this video