Web Desk

നെടുങ്കണ്ടം

February 21, 2021, 9:21 pm

മന്ത്രി എംഎം മണിയുടെ വികസന പ്രവര്‍ത്തനങ്ങളെ പുകഴ്തി വെള്ളാപള്ളി നടേശന്‍

Janayugom Online

വൈദ്യുതി മന്ത്രി എംഎം മണി മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളെ വാതോരാതെ പുകഴ്തിയും കോണ്‍ഗ്രസ് നേതാക്കളെ പെരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍. നെടുകണ്ടത്ത് നടന്ന പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസ് മന്ദിരം, സഹൃദ്രിനാഥ നാരായണ ഗുരുപീഠം എന്നിവയുടെ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഇടുക്കിയില്‍ ഉണ്ടായ വികസനത്തിലൂന്നിയുള്ള പ്രവര്‍ത്തനം മണിയാശന്റെ പ്രവര്‍ത്തനമികവാണെന്നും ഇത് തുടരണമെന്നും വെള്ളാപ്പള്ളി നിര്‍ദ്ദേശചിച്ചു. മോശമായ റോഡുകളിലൂടെ ജില്ലയിലേയ്ക്ക് മുമ്പ് മണിക്കൂറുകള്‍ എടുത്താണ് എത്തിയിരുന്നത്. മണിയാശാന്‍ ജയിച്ച് മന്ത്രിയായതോടെ ജില്ലയിലെ എല്ലാ റോഡുകളും നല്ലതാക്കിയെന്നും എല്ലാ മേഖലയിലും വികസനം എത്തിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. മണിയാശാന്റെ മുമ്പിലെത്തുന്നവരുടെ വര്‍ണ്ണം ജാതി, വര്‍ഗ്ഗം എന്നിവ നോക്കാതെ എല്ലാവര്‍ക്കും സഹായം ചെയ്യും. പാര്‍ട്ടികാരെ പരിഗണിക്കുന്നതിന് മുമ്പ് മറ്റുള്ളവരുടെ കാര്യങ്ങള്‍ പരിഹരിച്ചതിന് ശേഷം തന്റെ പാര്‍ട്ടികാരുടെ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുന്ന രീതിയാണ് മണിയാശന്‍ തുടരുന്നത്. 

തെറ്റുചെയ്യാത്ത തന്നെ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് അന്നത്തെ കെപിസിസി പ്രസിഡന്റും കോണ്‍ഗ്രസിന്റെ അന്ധകനുമായ സുധീരന്‍ എഴുതി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല തന്നെ അറസ്റ്റ് ചെയ്ത് ജയില്‍ അടക്കുവാന്‍ ഉത്തരവിട്ടു. ഒരു എന്‍എസ്എസിന്റെ കരയോഗം സെക്രട്ടറി അറസ്റ്റ് ചെയ്യണമെന്ന പറഞ്ഞാല്‍ ചെന്നിത്തല ചെയ്യത്തില്ലായെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഹൈകോടതിയില്‍ സമീപിച്ചതിനെ തുടര്‍ന്ന് ജയിലില്‍ പോകാതെ രക്ഷിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ മാത്രമാണ് ന്യുനപക്ഷത്തിന് സ്‌കൂളുകള്‍ അനുവദിച്ചിട്ടുള്ളത്. യൂഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ പി.ജെ ജോസഫ് ക്രിസ്തിനികള്‍ക്ക് ഇഷ്ടം പോലെ സ്‌കൂളുകള്‍ അനുവദിച്ചു നല്‍കിയിരുന്നതായി വിദ്യഭ്യാസ് സെക്രട്ടറിയായിരുന്ന അല്‍ഫോണ്‍ കണ്ണന്താനം പറഞ്ഞിട്ടുണ്ട്. പി.സി ജോര്‍ജ്ജിനെ യൂഡിഎഫിലേയ്ക്ക് എടുക്കുവാന്‍ ബിഷപ്പുമാര്‍ ശ്രമിച്ചുവരികയാണ്. പി.സി ജോര്‍ജ്ജിന് കണ്ടവരെയെല്ലാം തെറിവിളിക്കുവാന്‍ മാത്രമേ അറിയുവുള്ളുവെന്നും നീതിന്യായം എന്നിവ പറയുവാന്‍ അറിയുകയില്ലാ. അഹങ്കാരത്തിന് കൈയ്യുംകാലും വെച്ച് പി.സി ജോര്‍ജ്ജിനെ ആര്‍ക്കും വേണ്ടാതായപ്പോള്‍ ബിഷപ്പുമാര്‍ യൂഡിഎഫിന്റൈ പുറകെയാണെന്നും വെള്ളപ്പള്ളി കുറ്റപ്പെടുത്തി. 

നെടുങ്കണ്ടം കല്ലാറ്റില്‍ പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസ് മന്ദിരം, സഹൃദ്രിനാഥ നാരായണ ഗുരുപീഠം എന്നിവയുടെ ഉദ്ഘാടനം വെള്ളപള്ളി നടേശന്‍ നിര്‍വ്വഹിച്ചു. പൊതുസമ്മേളനം വൈദ്യുതി മന്ത്രി എം എം മണി നിര്‍വ്വഹിച്ചു. പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യക്കോസ് എം.പി ‚നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി സുധാകരന്‍ ആടിപ്ലാക്കല്‍ സ്വാഗതം പറഞ്ഞു. 

Eng­lish sum­ma­ry: vel­la­pal­ly nade­san on MM mani