September 27, 2023 Wednesday

Related news

August 22, 2023
July 2, 2023
May 29, 2023
May 1, 2023
February 25, 2023
January 19, 2023
January 17, 2023
January 14, 2023
January 14, 2023
January 13, 2023

ശശി തരൂർ പിന്നോക്ക, പട്ടിക വിഭാഗ വിരോധി : വെള്ളാപ്പള്ളി നടേശൻ

Janayugom Webdesk
ആലപ്പുഴ
January 17, 2023 5:54 pm

ശശി തരൂർ പിന്നോക്ക , പട്ടിക വർഗ വിരോധിയാണെന്നും ആ വിഭാഗത്തെ തള്ളി അദ്ദേഹത്തെ മുന്നോട്ട് പോകാനാകില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു . ഒരു ദലിത് നേതാവിനെ കോൺഗ്രസ് ദേശിയ അധ്യക്ഷൻ ആക്കുവാൻ ശ്രമിച്ചപ്പോൾ എതിർത്ത ആളാണ് ശശി തരൂർ . ആന മണ്ടനായ തരൂരിനെ പോലുള്ള ഇറക്കുമതി ചരക്കുകൾ കേരളത്തിൽ ചിലവാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഡൽഹി നായരെന്ന് പറഞ്ഞ് തരൂരിനെ അകറ്റി നിർത്തിയ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പിന്നീട് അദ്ദേഹത്തെ വിശ്വ പൗരനും തറവാടി നായരും ചങ്ങനാശേരി നായരുമാക്കി . ഇത്രയും പച്ചയായി ജാതി പറഞ്ഞിട്ടും അതിനെ എതിർക്കുവാൻ തരൂർ തയ്യാറായില്ല .

ഏതെങ്കിലും സമുദായ സംഘടനയുടെ ആളായി നിന്ന് കേരളത്തിൽ ജയിക്കാനാകില്ല. മുഖ്യമന്ത്രി സ്ഥാനമോഹികളായ കോൺഗ്രസിലെ ആറുപേരും ഒരേ വിഭാഗത്തിൽപ്പെട്ടതാണ്. ആർ ശങ്കറിനുശേഷം ഇതേവരെ പിന്നോക്കക്കാരനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. ചില എംപിമാർ മത്സരിക്കാനില്ലെന്നും നിയമസഭയിലേക്കാണ് താൽപ്പര്യമെന്നും പ്രഖ്യാപിക്കുന്നത് സ്വന്തം കാര്യം നേടാനാണ്. മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഇവർ സ്വയം സമ്മതിക്കുകയുമാണ്. കെ മുരളീധരനെ മുഖ്യമന്ത്രിയാക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അദ്ദേഹം തരൂരിനെ പിന്തുണക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു .

Eng­lish Sum­ma­ry: Vel­lap­pal­ly Nate­san crit­i­cizes Shashi Tharoor
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.