25 April 2024, Thursday

കെ കെ മഹേശനെ പരസ്യമായി പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്‍

Janayugom Webdesk
തിരുവനന്തപുരം
December 12, 2022 1:35 pm

ആത്മഹത്യ ചെയ്ത കണിച്ചിക്കുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശനെ പരസ്യമായി പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്‍. പെണ്ണുപിടിയനായ മഹേഷന്റെ പല കാര്യങ്ങളും പുറത്തുപറയാന്‍ കൊള്ളാത്തതാണെന്നും കോടിക്കണക്കിന് രൂപയാണ് പാവങ്ങളില്‍ നിന്നും തട്ടിയെടുത്തതെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. പ്രസംഗത്തിലുടനീളം മഹേസനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി സംസാരിച്ചത്.

കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് പുതിയ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.ആത്മഹത്യ പ്രേരണയ്ക്കും ഗൂഡാലോചന കുറ്റത്തിനും മാരാരിക്കുളം പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് വെള്ളാപ്പളി നടേശന്‍ മഹേശനെ അവഹേളിച്ച് സംസാരിച്ചത്. എസ് എന്‍ ഡി പി യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും അടുത്തു തന്നെ നടക്കും. ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങരയില്‍ എസ് എന്‍ ഡി പി നേതൃത്വം രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തിലാണ് വെള്ളാപ്പള്ളി മഹേശനെ അവഹേളിച്ചത്.

തന്നെയും മകനെയും യോഗ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് പുതിയ കേസ് എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചത്. പെണ്ണുപിടിയനായ മഹേശന്റെ പല കാര്യങ്ങളും പുറത്തുപറയാന്‍ കൊള്ളില്ലെന്നും കോടിക്കണക്കിന് രൂപയാണ് പാവപ്പെട്ട സ്ത്രീകളില്‍ നിന്ന് തട്ടിയെടുത്തതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. അഴിമതിക്കേസില്‍ പിടിക്കപ്പെടുമെന്നായപ്പോല്‍ ആത്മഹത്യ ചെയ്തതിന് താന്‍ എന്തു പിഴച്ചെന്നും വെള്ളാപ്പള്ളി ചോദിച്ചു. അതേസമയം, മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതിയാണ്.

2020 ജൂണിലാണ് കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായ കെകെ മഹേശനെ ഓഫീസിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജര്‍ കെഎല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്ക് മേല്‍ ഗൂഢാലോചന, ആത്മഹത്യാ പ്രേരണ അടക്കമുളള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തനിക്കെതിരെ ഒരു തെളിവും കണ്ടെത്താത്ത കേസിലാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്റെ ബലത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് എന്ന് വെള്ളാപ്പളളി നടേശന്‍ പ്രതികരിച്ചിരുന്നു.

വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കണമെന്ന് ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കെ കെ മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. വെള്ളാപ്പള്ളി നടേശനും ക്രൈംബ്രാഞ്ച് മേധാവിക്കും സി ഐയ്ക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ശേഷമായിരുന്നു കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണം എന്ന് ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിക്കുകയായിരുന്നു.

Eng­lish Summary:
Vel­lap­pal­ly Nate­san insult­ed KK Mah­e­san in public

YOU may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.