August 18, 2022 Thursday

ചിലര്‍ക്ക് ഇപ്പോഴും പൊലീസാണെന്നാണ് വിചാരം: സെന്‍കുമാറിനെതിരെ വെള്ളാപ്പള്ളി

Janayugom Webdesk
തിരുവനന്തപുരം
January 18, 2020 8:03 pm

മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചിലര്‍ക്ക് ഇപ്പോഴും പൊലീസാണെന്നാണ് വിചാരം. പ്രസ്‌ക്ലബിലെ പെരുമാറ്റം അത്തരത്തില്‍ ഉള്ളതായിരുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം സെന്‍കുമാറിന്റെ ആരോപണത്തിലെ നിജസ്ഥിതി ജനങ്ങള്‍ക്കു അറിയാമെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

എസ്എൻ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂള്‍,കോളജ് പ്രവേശനത്തിനും നിയമനങ്ങള്‍ക്കുമായി 1600 കോടി രൂപ വെള്ളാപ്പള്ളി നടേശന്‍ കോഴ വാങ്ങിയിട്ടുണ്ടെന്നായിരുന്നു ടിപി സെന്‍കുമാറിന്‍റെ ആരോപണം.

1996 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ പ്രതിവര്‍ഷം 45 കോടി രൂപ നിയമനങ്ങള്‍ക്കായും 25 കോടി രൂപ പ്രവേശനത്തിനുമായി വാങ്ങിയിട്ടുണ്ട്. എസ്എസ്എൻ ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ്,റവന്യൂ ഇന്റലിജന്‍സ്,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വകുപ്പുകള്‍ അന്വേഷിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

YOU MAY ALSO LIKE 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.