28 March 2024, Thursday

വേമ്പനാട് കായൽ സംരക്ഷണം; മുഹമ്മയിൽ മല്ലി കക്ക നിക്ഷേപിച്ചു

Janayugom Webdesk
മുഹമ്മ
October 6, 2021 6:38 pm

വേമ്പനാട് കായൽ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുഹമ്മ ഗ്രാമ പഞ്ചായത്തിൽ മല്ലി കക്ക നിക്ഷേപിച്ചു. വേമ്പനാട് കായലിലെ മത്സ്യ- കക്ക സമ്പത്ത് വർധിപ്പിക്കുകയാണ് ലക്ഷ്യം. മുഹമ്മ പഞ്ചായത്തിൽ മുപ്പരിതോടിന് സമീപമുള്ള കക്കാ സങ്കേത യൂണിറ്റിലാണ് കക്ക നിക്ഷേപിച്ചത്. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പദ്ധതി ഉദ്ഘാടനം ചെയ്തു. രണ്ട് ഹെക്ടർ കായൽ പ്രദേശത്ത് മുളകൾ നാട്ടി അതിരു തിരിച്ച് 11 മെട്രിക് ടൺ മല്ലി കക്ക വിതറിയാണ് പദ്ധതി നടപ്പാക്കുന്നത്. മുഹമ്മ ലൈം ഷെൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഇവിടെ രണ്ട് കക്കാ സാങ്കേത യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ചടങ്ങിൽ സംഘം പ്രസിഡന്റ് പി കെ സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി റെജി, അസിസ്റ്റന്റ് ഫിഷറീസ് എക്സ്ടെൻഷൻ ഓഫീസർ ലീന ഡെന്നി, ഫിഷറീസ് കോ- ഓർഡിനേറ്റർ ദീപ ഷൺമുഖൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.