വേമ്പനാട്ട് കായലില്‍ മല്ലിക്കക്ക ഖനനം വ്യാപമാകുന്നു

കോട്ടയം: വേമ്പനാട്ട് കായലിലെ അനധികൃത മല്ലികക്ക ഖനനം ഇതിന്റെ ലഭ്യത കുറയാനിടയാക്കുമെന്ന് ആശങ്ക ഉയര്‍ത്തുന്നു. കായലില്‍ ഓര് കയറുന്ന സമയത്താണ് കക്കയുടെ പ്രജനനം നടക്കുന്നത്.
പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ വാരിയെടുത്താല്‍ കക്ക തൊണ്ട് വിറ്റും കക്ക ഇറച്ചിയുടെ വില്പനയിലൂടെയും തൊഴിലാളികള്‍ക്ക് മികച്ച ഉപജീവന മാര്‍ഗ്ഗമാണ് ലഭിക്കുന്നത്.എന്നാല്‍ താല്‍ക്കാലിക നേട്ടം മുന്‍നിര്‍ത്തിയാണ് നാലിലൊന്നു വളര്‍ച്ച പോലുമെത്താത്ത മല്ലികക്ക വാരിവില്‍ക്കാന്‍ ചിലര്‍ തയ്യാറാവുന്നത്.
ഓരു ശക്തമാകുമ്പോഴാണ് കക്ക വ്യാപകമായി കായലില്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. മല്ലികക്ക വാരുന്നതു കര്‍ശനമായി അധികൃതര്‍ നിരോധിച്ചിട്ടുള്ളതാണെങ്കിലും അനധികൃതമായി കക്കവാരല്‍ വേന്പനാട്ടു കായലിന്റെ പല ഭാഗത്തും തുടരുകയാണ്.
കക്കാ സംഘങ്ങളും പഞ്ചായത്തുകളും മല്ലിക്കക്ക നിക്ഷേപിച്ച് കക്കയുടെ ലഭ്യത ഉറപ്പാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ച് പരന്പരാഗത കക്കാവാരല്‍ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിനു നടപടി സ്വീകരിച്ചു വരികയാണ്. വേന്പനാട്ടു കായലിലെ കക്കാവാരലിനെ ആശ്രയിച്ച് നിരവധി നിര്‍ധന കുടുംബങ്ങളാണ് കഴിയുന്നത്.
ഒരു കിലോഗ്രാം കക്കായിറച്ചി 80 മുതല്‍ 100 വരെ രൂപയ്ക്കും തോട് ഒരു പാട്ടയ്ക്ക് 40 രൂപയ്ക്കുമാണ് തൊഴിലാളികള്‍ വിറ്റുവരുന്നത്. 10 പാട്ടക്കക്ക വാരുന്ന തൊഴിലാളിക്ക് കക്കായിറച്ചിവിറ്റ് 500 രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്. അനധികൃതമായി മല്ലിക്കക്ക വരുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കണമെന്ന് കക്കവാരല്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടു.