Web Desk

June 03, 2020, 7:40 pm

കൊറോണയ്ക്കെതിരെ ഒന്നിച്ച് പൊരുതാന്‍ വെനസ്വേലയിലെ ഭരണ‑പ്രതിപക്ഷങ്ങള്‍

Janayugom Online

കരക്കാസ്: കൊറോണവൈറസിനെതിരെ പോരാടാന്‍ വേണ്ടിയുള്ള ധനസമാഹരണത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ വെനസ്വേലയിലെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും പ്രതിപക്ഷ നേതാവ് ഹുവാന്‍ ഹെയ്ഡോയും ധാരണയായി.

പാന്‍ അമേരിക്കന്‍ ആരോഗ്യ സംഘടനയുടെ സഹായത്തോടെ ഇരുവരും ഈ മഹാമാരിയെ നേരിടാനുള്ള ധനസമാഹരണം നടത്തുമെന്നാണ് ഇവര്‍ തമ്മിലുള്ള കരാര്‍. കരാറുകള്‍ രാജ്യത്തെ വാര്‍ത്താവിതരണ മന്ത്രി ജോര്‍ജ് റോഡ്രിഗസ് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചു. സാങ്കേതിക സഹകരണത്തിന് ധാരണയായതായി ഹെയ്ഡോയുടെ സംഘവും നേരത്തെ അറിയിച്ചിരുന്നു.

ഇരുവരം തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. 2018 നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഹെയ്ഡോയെ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ വിജയിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള വൈരം തുടങ്ങിയത്.

കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് കൃത്യസമയത്ത് ചികിത്സ നല്‍കുന്നതിനുമാണ് പ്രഥമ പരിഗണന.

eng­lish sum­ma­ry: Venezue­la’s Nico­las Maduro And Juan Guai­do Agree To Coop­er­ate In Virus Fight

you also may like this video