വേങ്ങര: കെഎൻഎ ഖാദർ വിജയിച്ചു

Web Desk
Posted on October 15, 2017, 10:37 am

തിരൂരങ്ങാടി:വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് ജയിച്ചു. യുഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഗണ്യമായി കുറഞ്ഞു.

അതേസമയം വേങ്ങരയിൽ മികച്ച വിജയം നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് കെഎൻഎ ഖാദർ മാധ്യമങ്ങളോട് പറഞ്ഞു. ഇത് തന്റെ മാത്രം വിജയമല്ല വിജയം യുഡിഎഫ് നേതാക്കൾക്ക് സമർപ്പിക്കുന്നുവെന്നും വിജയം മണ്ഡലത്തിലെ സാധാരണക്കാരായ ഓരോ വോട്ടറുടെയും വിജയമാണെന്നും കെഎൻഎ ഖാദർ പറഞ്ഞു.

ഭൂരിപക്ഷം കുറഞ്ഞതിൽ തനിയ്ക്ക് നിരാശയില്ല. ഇത് അവസാന തെരഞ്ഞെടുപ്പല്ലെന്നും തെരഞ്ഞെടുപ്പുകൾ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരുമെന്നും ഖാദർ വ്യക്തമാക്കി.