September 30, 2022 Friday

വെഞ്ഞാറമൂട് ഇരട്ടക്കൊല; മദപുരം ഉണ്ണിയുടേത് അടക്കം രണ്ട് അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Janayugom Webdesk
September 4, 2020 10:22 am

വെഞ്ഞാറമൂടിലെ ഇരട്ട കൊലപതാക കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ഐഎൻടിയുസി നേതാവ് മദപുരം ഉണ്ണി, കോൺഗ്രസ് പ്രവർത്തകനായ അൻസാർ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇരുവരുടേയും ചോദ്യം ചെയ്യൽ തുടരുകയാണ്. കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരാണ് ഇരുവരും. മറ്റാരുടേയെങ്കിലും സഹായമുണ്ടോ എന്നാണ് പോലീസ് പ്രധാനമായും ആരായുന്നത്.

ഇന്നലെ രാത്രിയാണ് മദപുരം കുന്നിൻ മുകളിൽവെച്ച് ഉണ്ണിയെ പോലീസ് പൊക്കിയത്. ഡി ഐ എഫ് ഐ പ്രവർത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും ആക്രമിച്ച സംഘത്തിൽപ്പെട്ട ഇയാൾ മറ്റ് പ്രതികളെ രക്ഷപ്പെടാനും സഹായിച്ചതായാണ് പോലീസ് സംശയിക്കുന്നത്. ഇരുവരും കസ്റ്റഡിയിലായതോടെ കേസിൽ പോലീസ് വലയിലാകുന്നവരുടെ എണ്ണം ഒമ്ബതായി. ഇതിൽ ഭൂരിഭാഗം പേരും കോൺഗ്രസ് സജീവ പ്രവർത്തകരാണെന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണം ശരിവെക്കുന്നതാണ്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.