ഇന്ത്യ നേപ്പാളിന് അത്യാധുനിക സംവിധാനമുള്ള പത്ത് വെന്റിലേറ്ററുകൾ കൈമാറി. നേപ്പാൾ ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ പൂർണചന്ദ്രയ്ക്ക് ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വത്രയാണ് വെന്റിലേറ്ററുകൾ കൈമാറിയത്. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച 28 ദശലക്ഷം രൂപ വിലമതിക്കുന്നവയാണിത്.
\സൂക്ഷ്മ രോഗാണുക്കളെ വരെ ചെറുക്കാൻ ശേഷിയുള്ളതാണ് ഈ വെന്റിലേറ്ററുകൾ. കോവിഡിനെ ലോകത്ത് നിന്ന് തുരത്താൻ ഇന്ത്യയുടെ പരമാവധി സഹായം നേപ്പാളിനുണ്ടാവുമെന്നും അംബാസഡർ പറഞ്ഞു. നേപ്പാളിൽ 22, 592 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 73 ആളുകള്‍ മരണപ്പെട്ടു.
English summary: ventilators donated to nepal
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.