വെൺമണി ഇരട്ടക്കൊല: പ്രതികൾ പിടിയിൽ

ആലപ്പുഴ: വെൺമണിയിൽ വൃദ്ധ ദമ്ബതികൾ പട്ടാപ്പകൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടുപ്രതികളും അറസ്റ്റിൽ. കേസിലെ പ്രതികളെന്നു സംശയിക്കുന്ന ബംഗ്ലദേശ് സ്വദേശികളായ ലബിലു, ജുവൽ എന്നിവരാണു പിടിയിലായത്. ചെന്നൈ കോറമണ്ടൽ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇവരെ പൊലീസിന്റെ തിരച്ചിൽ നോട്ടീസിലെ ചിത്രങ്ങൾ കണ്ടാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പക്കൽ നിന്നു മോഷ്ടിച്ച സ്വർണവും കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. പിടിയിലാവരെ കേരളത്തിലെത്തിച്ച് തെളിവുടെുപ്പ് നടത്തും.
വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ. പി. ചെറിയാൻ (കുഞ്ഞുമോൻ- 75), ഭാര്യ ലില്ലി (68) എന്നിവരെയാണു ഇന്നലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്