ട്രെയിനിൽ യാത്രക്കാർക്കു നേരെ അതിക്രമം കാണിച്ചതിന് അറസ്റ്റിലായ ട്രാൻസ്ജെൻഡേഴ്സിനെതിരായ കേസിൽ 24 മണിക്കൂറിനുള്ളിൽ വാദം കേട്ട് കോടതി ശിക്ഷ വിധിച്ചു. 10100 രൂപയും അഞ്ചു ദിവസം തടവുമാണ് എറണാകുളം റെയിൽവേ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ എല്ലാപേരും മൂന്ന് ദിവസം കൂടി എല്ലാപേരും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ആരും പിഴ അടക്കാൻ തയാറാകാതിരുന്ന സാഹചര്യത്തിൽ ഇവരെ വിയ്യൂർ സെൻട്രൽ ജയിലേയ്ക്ക് അയച്ചു. ഒറ്റ ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് ശിക്ഷ വിധിക്കുന്നത് അപൂർവ സംഭവമാണെന്ന പ്രത്യേകതയുമുണ്ട്. ഇതര സംസ്ഥാനക്കാരായ ഏഴു പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
എറണാകുളം മുതൽ തൃശൂർ വരെയുള്ള ട്രെയിനിൽ രാത്രികളിൽ സ്ഥിരം ശല്യക്കാരായ ട്രാൻസ്ജെൻഡേഴ്സിനെതിരെ പരാതി ഉയർന്നു തുടങ്ങിയിട്ട് ആഴ്ചകളായി. കേരളത്തിൽ തൊഴിൽ തേടി എത്തിയിട്ടുള്ള ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ് ഇവരുടെ ഇരകൾ. മലയാളികളെ കാര്യമായി ശല്യപ്പെടുത്താറില്ലാത്ത ഇവർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയിട്ടുള്ളവരെ ക്രൂരമായി മർദിച്ചും അസഭ്യവാക്കുകൾ പറഞ്ഞും പണം പിരിക്കുന്നതായിരുന്നു പതിവ്. റിസർവേഷൻ എടുത്ത് യാത്ര ചെയ്യുന്നവരുടെ ബെർത്ത് കയ്യേറിയിരുന്നതായും പരാതിയുണ്ട്. ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെയായിരുന്നു ഇവരുടെ യാത്ര.
ENGLISH SUMMARY: Verdict against transgender attack in train
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.