പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കി

Web Desk
Posted on February 09, 2018, 2:30 pm

പാറ്റൂർ ഭൂമിയിടപാട് കേസിലെ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി  വിധി .മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇതോടെ കുറ്റവിമുക്തരായി.

പാറ്റൂർ കേസിലെ ഭൂമി പതിവ് രേഖകൾ അപൂർണ്ണമാണ് എന്ന് വിജിലൻസ് ഡയറക്ടർ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്മേൽ ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടി. രേഖാമൂലം വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിശദീകരണം വൈകിയ സാഹചര്യത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമർശനം ഉന്നയിച്ചു. പാറ്റൂർ കേസിലെ ഭൂമി പതിവ് രേഖകൾ പൂർണ്ണമാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.