ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ 22 ന് തൂക്കിലേറ്റും. വീഡിയോ കോൺഫറൻസ് വഴിയാണ് ജഡ്ജി പ്രതികളുമായി സംസാരിച്ചത്. മാധ്യമവിചാരണ നടക്കുന്നതായി പ്രതി മുകേഷ് കോടതിയെ ബോധിപ്പിച്ചതിനെ തുടർന്ന് മാധ്യമപ്രവർത്തകർ പുറത്തു പോകണമെന്ന് പട്യാലഹൗസ് കോടതി ജഡ്ജി ഉത്തരവിട്ടു. പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവർ തിരുത്തല്‍ ഹര്‍ജി നല്‍കും. നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കരുതെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.
2012 ഡിസംബർ 16നു രാത്രി ഒൻപതിനു ഡൽഹി വസന്ത് വിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ചാണ് പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂരപീഡനത്തിനിരയായത്. സിംഗപ്പുരിലെ ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്കിടെ ഡിസംബർ 29 നാണ് പെൺക്കുട്ടി മരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട ആറു പേരെ പൊലീസ് പിടികൂടുകയും ചെയ്തു. മുഖ്യപ്രതി ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ ജീവനൊടുക്കി. ഒരാൾക്കു 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു. രാംസിങ്ങിന്റെ സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ എന്നീ നാലു പ്രതികൾക്കാണ് വധശിക്ഷ. വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് സിങ് നൽകിയ ഹർജി ഡിസംബർ 18ന് സുപ്രീം കോടതി തള്ളിയിരുന്നു.
English summary: Verdict over death warrants against convicts in nirbhaya case.
you may also like this video;
https://www.facebook.com/janayugomdaily/videos/800860377027433/?t=2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.