വിധി നിരാശാജനകമാണെന്ന് ശബരിമല തന്ത്രി,പന്തളം രാജകുടുംബം

Web Desk
Posted on September 28, 2018, 11:40 am

പത്തനംതിട്ട: സുപ്രീംകോടതി വിധി നിരാശാജനകമാണെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. എങ്കിലും വിധിയെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. വിധി നിരാശാ ജനകമെന്ന് പന്തളം രാജകുടുംബവും പ്രതികരിച്ചു.

സുപ്രീം കോടതിയുടെ ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കുമെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ ഭരണഘടനപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സുപ്രധാന വിധിയാണിതെന്ന് മന്ത്രി ജി.സുധാകരനും പ്രതികരിച്ചു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ അത് മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് കാലാകാലങ്ങളായുള്ള വിശ്വാസത്തിന്റേയും ആചാരാനുഷ്ഠാനങ്ങളുടേയും ലംഘനമാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.