March 26, 2023 Sunday

Related news

March 16, 2023
March 11, 2023
March 5, 2023
February 18, 2023
February 2, 2023
January 31, 2023
January 29, 2023
January 26, 2023
January 24, 2023
January 22, 2023

വിപണി കീഴടക്കാൻ അണിഞ്ഞൊരുങ്ങി മാസ്കകളും

Janayugom Webdesk
കൊച്ചി
May 6, 2020 2:06 pm

ആരോഗ്യ സംരക്ഷണത്തിൻ്റെ അഭിവാജ്യ ഘടകമായി മാസ്കുകൾ മാറിയതോടെ ആകർഷകവും വൈവിധ്യങ്ങളുമായ മാസ്കുകളും വിപണിയിൽ സുലഭമായി. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മാസ്ക് ധാരണം നിർബന്ധമാക്കിയതോടെയാണ് ഈ രംഗത്തേക്ക് പ്രധാന കമ്പനികളും ബ്രാൻഡഡ് വസ്ത്ര നിർമ്മാതാക്കളും കടന്നെത്തിയിട്ടുള്ളത്. കോവിഡ് വ്യാപനം തടയാൻ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചതോടെ മാസ്കുകളുടെ  ദൗർലഭ്യം ശരിക്കും നേരിട്ടിരുന്നു.

വില കൂടുതൽ ഈടാക്കിയാണ് വ്യാപാരികൾ നിലവിൽ ഉണ്ടായിരുന്ന സ്റ്റോക്കുകൾ വിറ്റഴിച്ചത്. സന്നദ്ധ സംഘടനകളും വിവിധ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും മാസ്കുകൾ നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്തതോടു കൂടിയാണ് മാസ്ക് ക്ഷാമം വേഗത്തിൽ പരിഹരിക്കാൻ സാധ്യമായത്. ഒരു തവണ ഉപയോഗിച്ച ശേഷം നശിപ്പിക്കേണ്ട മാസ്കുകളാണ് ആദ്യം ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള വിവിധ തരം മാസ്കുകുകൾക്കാണ് പ്രിയം .

രോഗികൾ മാത്രം ധരിച്ചിരുന്ന മാസ്കുകൾ കുട്ടികൾ മുതൽ പ്രായമായവർ വരെ പുറത്തിറങ്ങുമ്പോൾ ധരിക്കണമെന്ന ഉത്തരവിറങ്ങിയതോടെയാണ് ഈ  വിപണി ലക്ഷ്യമിട്ട് കച്ചവട തന്ത്രങ്ങളുമായി പല പ്രധാന വസ്ത്ര നിർമ്മാണ യൂണിറ്റുകളും രംഗത്തെത്തിയത്. രണ്ടു ലെയർ മുതൽ ആറ് ലെയർ വരെയുള്ളതും 4 രൂപ മുതൽ 150 രൂപ വരെ വിലയുള്ള മാസ്കുകളും ലഭ്യമാണ്. കോട്ടൺ ‚പേപ്പർ , ഡിസ്പോസിബിൾ , ബനിയൻ ‚കമ്പിളി തുടങ്ങിയ വ്യത്യസ്ഥങ്ങളായ മെറ്റീരിയലുകളിൽ പല കളറുകളിലും ആകർഷകങ്ങളായ ഡിസൈനുകളിലും മാസ്കുകൾ വില്പനക്ക് ലഭ്യമാണന്ന് എറണാകുളം ജില്ലയിലെ പ്രധാന മാസ്ക് മൊത്തവ്യാപാരികളിൽ ഒരാളായ ജോഷി അറയ്ക്കൽ പറഞ്ഞു. ഡോക്ടർ , അഭിഭാഷകർ തുടങ്ങിയ പ്രഫഷണലുകൾക്കും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യൂണിഫോമുകൾക്ക് ചേർന്നതും കുട്ടികൾക്കും ന്യൂ ജെൻ വിഭാഗത്തിനും വസ്ത്രങ്ങൾക്ക് യോജിച്ച മാസ് കുകളും സുലഭം.

ഷർട്ടുകൾക്കും ടീ ഷർട്ടുകൾക്കും സാരിക്കും ടോപ്പുകൾക്കും അതേ തുണിത്തരത്തിലുള്ള മാസ്കുകളും  വസ്ത്ര നിർമ്മാതാക്കൾ ഓരോന്നിനും ഒപ്പമിറക്കിയും വിപണിയിൽ തരംഗം സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുള്ളതിനാൽ യൂണിഫോം തുണിത്തരത്തിലുള്ള മാസ്കുകളും  വ്യാപാരികൾ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഓണക്കാലത്ത് കേരള വേഷത്തിനൊപ്പം ധരിക്കാവുന്ന കസവ് ചേർന്ന മാസ് കുകളും വിപണിയിലെത്തിക്കാൻ മാസ്ക് നിർമ്മാതാക്കൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. മാറിയ ജീവിത ശൈലിക്കൊപ്പം മാസ്കുകുകളും മാറ്റത്തിന് വിധേയമാവുകയാണ്.

Eng­lish sum­ma­ry; vari­ety maskes in market.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.