പിതാവിനെ പോലെ തനിക്കും ജനസേവനം ചെയ്യണമെന്ന് രാഷ്ട്രീയത്തിലിറങ്ങിയ വീരപ്പന്റെ മകൾ

Web Desk
Posted on February 23, 2020, 12:01 pm

വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു എന്ന വാർത്തകൾ പുറത്തു വന്നതോടെ പലരും പ്രതിഷേധിക്കുകയും പലതരത്തിലുള്ള ട്രോളുകൾ ഇറക്കുകയും ചെയ്തിരുന്നു. വിദ്യാറാണി കൃഷ്‌ണഗിരിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവില്‍ നിന്നാണ്‌ പാര്‍ട്ടി അംഗത്വം കൈപ്പറ്റിയത്‌. മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്‌ണനടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ വനംവകുപ്പിനും പോലീസിനും പതിറ്റാണ്ടുകളോളം തലവേദനയായിരുന്നു വീരപ്പന്റെ വിളയാട്ടം.

‘എന്റെ പിതാവിന്റെ ലക്ഷ്യം ജനങ്ങളെ സേവിക്കുക എന്നതായിരുന്നു. എന്നാല്‍, അതിനു തെറ്റായ വഴിയാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. ഞാന്‍ ജനങ്ങളെയും രാജ്യത്തെയും സേവിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാലാണ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്‌’ എന്നായിരുന്നു അംഗത്വം നേടിയ ശേഷം വിദ്യാ റാണിയുടെ പ്രതികരണം.1990–2000 കാലഘട്ടത്തില്‍ തമിഴ്നാട്, കേരളം, കര്‍ണ്ണാടക വനമേഖലയെ അടക്കിവാണ കട്ടുകള്ളനായിരുന്നു വീരപ്പന്‍. 128ഓളം കൊലപാതകങ്ങള്‍ നടത്തിയ വീരപ്പനെ 2004ലാണ് തമിഴ്നാട് പൊലീസ് പ്രത്യേക ഓപ്പറേഷനിലൂടെ കൊലപ്പെടുത്തിയത്.

Eng­lish Sum­ma­ry: Ver­rap­pan’s doughter joined in bjp

You may also like this video