കറുപ്പിനഴക്…,വെസ്പ നോട്ട് 125 സി സി മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി

Web Desk
Posted on August 02, 2018, 3:01 pm

റുപ്പിന് ഏഴഴകെന്ന ചൊല്ല് സത്യമെന്നു  തോന്നും പുതിയ വെസ്പ കണ്ടാൽ ‚ബ്ലാക്ക് മിററുകള്‍ ഗ്രാബ് റെയില്‍സ്, 11 ഇഞ്ച് ബ്ലാക്ക് വീല്‍സ് അങ്ങനെ ബ്ലാക്കില്‍ മുങ്ങി വെസ്പ നോട്ട് 125 സി സി മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. പ്രമുഖ ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളുടെ പിയാഗിയോ വെസ്പയുടെ ഏറ്റവും പുതിയ മോഡലാണ് നോട്ട്.

ഇടക്കിടെ ഹരം പകരുന്ന മോഡലുകളുമായെത്തി ഞെട്ടിക്കുന്നതാണ് വെസ്പ ശൈലി. വെസ്പയുടെ മറ്റു മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമാണ് നോട്ട് 125 എന്ന് പിയാഗിയോ ഇന്ത്യ സി ഇ ഒ ഡിയാഗോഗ്രാഫി പറഞ്ഞു. എഡ്ജ് ടെക്നോളജിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

വല്ലാത്തൊരു ക്ലാസിക് ലുക്കാണ് ഫുള്‍ ബ്ലാക്ക് കളറില്‍ ഇറങ്ങിയിരിക്കുന്ന നോട്ട്  നല്‍കുന്നത്. ഫണ്ട് ഡിസ്‌ക് ബ്രേക്കും, ട്യൂബ് ലെസ് ടയറുകളുമാണ് മറ്റു വെസ്പ മോഡലുകളുടേതു മായി  നോട്ട് 125 ന് സാമ്യം നല്‍കുന്നത്.എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 68,645 രൂപയാണ് നോട്ടിന്റെ എക്സ്ഷോറൂം വില. കമ്പനിയുടെ വെസ്പ ഡീലര്‍ഷിപ്പ് ഉള്ള ഷോറൂമുകളില്‍ മാത്രമെ നോട്ട് 125 ലഭ്യമാവൂ എന്ന് കമ്പനി അറിയിച്ചു. കൂടാതെ 8999 ഡൗണ്‍ പേയ്മെന്റിലൂടെയും വെസ്പ നോട്ട് 125 സ്വന്തമാക്കാനാവുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.