വെറ്റിനറി ഡോക്ടറുടെ കൊലപാതകം; ‘ഞാൻ അവളെ കൊന്നു’ തന്നോടെല്ലാം പറഞ്ഞിരുന്നുവെന്ന് പ്രതിയുടെ അമ്മ

Web Desk
Posted on December 02, 2019, 12:48 pm

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിൽ വെളിപ്പെടുത്തലുമായി മുഖ്യ പ്രതിയുടെ അമ്മ.

പുലര്‍ച്ചെ വീട്ടിലെത്തിയ മകന്‍ ഒരു യുവതിയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെന്ന് അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദിന്റെ അമ്മ വെളിപ്പെടുത്തി. തെലങ്കാനയിലെ നാരായണ്‍പേട്ടിലെ മുഹമ്മദിന്റെ ഒറ്റമുറിവീട്ടില്‍ നിന്നും പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 29-ാം തിയതി പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകന്‍ അസാധാരണ ധൈര്യം പ്രകടിപ്പിച്ചുവെന്നും ആരെയോ കൊന്നെന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നുവെന്നും മുഹമ്മദിന്റെ അമ്മ പറഞ്ഞു. ‘ഞാന്‍ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്‌കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു’- മകന്‍ പറഞ്ഞെന്ന് അമ്മ പറഞ്ഞു.

ഹൈദരാബാദ്-ബെംഗളുരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് കാണാതായ ഇരുപത്തിയേഴുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ടോള്‍ ബൂത്തിനരികെ ലോറി പാര്‍ക്ക് ചെയ്ത ശേഷമാണ് രാജ്യത്തെ നടുക്കിയ ക്രൂരപീഡനം നടന്നത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളില്‍ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

you may also like this video;