വിബ്ജിയോര്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍

Web Desk
Posted on September 21, 2019, 7:19 pm

തൃശൂര്‍: പതിമൂന്നാമത് വിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ ഏഴു മുതല്‍ പത്തു വരെ കേരള സാഹിത്യ അക്കാഡമിയില്‍ നടക്കുമെന്ന് സംഘാടക സമിതി അധ്യക്ഷന്‍ രാജാജി മാത്യു തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റീബൂട്ടിങ് ന്യൂ ഇന്ത്യ എന്നതാണ് ഇത്തവണത്തെ മഴവില്‍ മേളയുടെ മുഖ്യപ്രതിപാദ്യ വിഷയം.

നവംബനര്‍ ഏഴിനു രാവിലെ സിനിമാ പ്രദര്‍ശനത്തോടെ മഴവില്‍മേളയ്ക്ക് തുടക്കം കുറിക്കും. വൈകിട്ട് അഞ്ചിന് ഉദ്ഘാടന സമ്മേളനവും സി ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണവും ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 9 മുതല്‍ സിനിമാ പ്രദര്‍ശനവും മറ്റ് അനുബന്ധ പരിപാടികളും നടക്കും. വിബ്ജിയോര്‍ ഫിലിം കലക്റ്റീവിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഴവില്‍മേളയില്‍ പ്രമേയാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഡോക്യുമെന്ററികള്‍, ഹ്രസ്വകഥാചിത്രങ്ങള്‍, ആനിമേഷന്‍ ചിത്രങ്ങള്‍, സംഗീത ആല്‍ബങ്ങള്‍ എന്നിവയാണു പ്രദര്‍ശിപ്പിക്കുന്നത്. മിനി കോണ്‍ഫറന്‍സുകളും സിനിമാ പ്രദര്‍ശനത്തോടൊപ്പം നടക്കും. കാലാവസ്ഥ വ്യതിയാനുവം കേരള വികസന മാതൃകയും, നവോത്ഥാനം:പുനര്‍വായനാ സാധ്യതകള്‍, നവഭാരത ക്രമത്തിലെ മാധ്യമങ്ങള്‍ എന്നിവയാണ് മിനി കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ച ചെയ്യുക. ഫോണ്‍: 9447000830, 9567839494.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. ആശാ ആച്ചി ജോസഫ് (ഫെസ്റ്റിവല്‍ ഡയറക്റ്റര്‍), ഫാ.ബെന്നി ബെനഡിക്റ്റ് ( നാഷണല്‍ കോര്‍ഡിനേറ്റര്‍), ലെസ്‌ലി സഹജ അഗസ്റ്റിന്‍ ( പ്രസിഡന്റ്) എന്നിവരും പങ്കെടുത്തു.